728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത് ഒരുങ്ങുന്നു

പാലക്കാട്:ഒറ്റപ്പാലത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് ഒരുങ്ങിത്തുടങ്ങി.കിന്‍ഫ്ര കെട്ടിയ സമുച്ചയത്തോട് ചേര്‍ന്ന് 60 ഏക്കര്‍ പ്രദേശത്താണ് ഡിഫന്‍സ് പാര്‍ക്ക്.സൈനീക ആവശ്യങ്ങള്‍ക്കുളള വസ്ത്രങ്ങളും സാധനസാമഗ്രികളും നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രം കൂടിയാകും ഒറ്റപ്പാലം കിന്‍ഫ്ര.

ഒറ്റപ്പാലത്ത് കേന്ദ്രപൊതുമേഖല സ്ഥാപനമെന്ന ആവശ്യം ജനുവരിയോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന.2000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും ജോലികിട്ടും.പ്രതിരോധ മേഖലക്ക് ആവശ്യമായ പാരച്യൂട്ട്, ഫ്‌ളൈയിംഗ്‌ സ്യൂട്ട്, രാത്രിക്കാഴ്ചക്ക് ഉതകുന്ന ഉപകരണങ്ങള്‍, വാര്‍ത്താ വിനിമയത്തിനാവശ്യമായ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ഒറ്റപ്പാലത്ത് നിര്‍മ്മിക്കുക.50 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സഹായമുണ്ട്.ബാക്കി തുക കിന്‍ഫ്ര കണ്ടെത്തും.

കിന്‍ഫ്രയുടെ കൈയിലുളള 82 ഏക്കര്‍ സ്ഥലത്തില്‍ 10 ഏക്കറില്‍ സ്റ്റാന്റഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി വരും.ബാക്കി പ്രദേശം മുഴുവന്‍ ഡിഫന്‍സ് പാര്‍ക്കിനായി മാറ്റിവയ്ക്കും.രണ്ടുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ണരൂപത്തിലാകുമെന്നാണ് പ്രതീക്ഷ.

INDIANEWS24.COM Palakkad

Leave a Reply