728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യം നേടിയ പുരോഗതിയ്ക്ക് പ്രാധാന്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം

ന്യൂഡൽഹി∙ രാജ്യം നേടിയ പുരോഗതിയ്ക്ക് പ്രാധാന്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് തന്റെ  ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ സംസാരിച്ചത്. ഇന്ത്യയുടെ പുരോഗതിയെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. അവസാനവർഷത്തെ യുപിഎ സർക്കാരിന്റെ വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കിൽ ഇന്ത്യ വളരാൻ ദശകങ്ങൾ എടുത്തേനെയെന്നും മോദി കൂട്ടിച്ചേർത്തു. ശുചിമുറികൾ നിർമിക്കാൻ, പാവപ്പെട്ടവർക്ക് എൽപിജി കണക്‌ഷൻ നൽകാൻ, ഒപ്റ്റിക്കൽ ഫൈബറുകൾ തുടങ്ങിയവ അതിവേഗത്തില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നു മോദി പറഞ്ഞു. പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി  കൂട്ടിച്ചേര്‍ത്തു.

INDIANEWS24 NEW DELHI DESK

Leave a Reply