jio 800x100
jio 800x100
728-pixel-x-90
<< >>

രാജ്യം നാളെ എഴുപത്തിനാലാമത് സ്വതന്ത്ര്യദിനമാഘോഷിക്കുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി:ഇക്കുറി രാജ്യം സ്വാതന്ത്ര്യദിനമാഘോഷിക്കുന്നത് കോവിഡ്  ആശങ്കകളുടെ നടുവിലാണ്.ചെങ്കോട്ട കേന്ദ്രീകരിച്ചാണ് രാജ്യത്തിന്റെ പ്രധാന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടക്കുന്നത്. ഇവിടെവച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.എഴുപത്തിനാലാമത് സ്വതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹിയിലെ ചെങ്കോട്ടയും പരിസരവും കർശന സുരക്ഷാ വലയത്തിലാണ്. മൾട്ടി ലെയർ സുരക്ഷയും കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികളും തലസ്ഥാനത്ത് കർശനമാക്കി.സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വ്യാഴാഴ്ച രാവിലെ ചെങ്കോട്ടയിൽ ഫുൾ ഡ്രസ് റിഹേഴ്സൽ നടന്നിരുന്നു. കര–നാവിക–വ്യോമ സേനയിലെ സൈനികർ മാർച്ച് നടത്തി. റിഹേഴ്സൽ സമയത്ത് കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചെങ്കോട്ടയിൽ നേരത്തേ തന്നെ ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്നു.  

കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സുരക്ഷ കൂടുതൽ ശക്തമാക്കി.സാമൂഹിക അകലം  പാലിച്ച് നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ചെങ്കോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുംകഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് ലക്ഷണങ്ങൾ  ഉള്ള അതിഥികൾ ചടങ്ങിൽ നിന്നു വിട്ടു നിൽക്കണമെന്നും അറിയിച്ചു. എല്ലാ അതിഥികളും മാസ്ക് ധരിക്കാൻ  ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വിവിധ ഭാഗങ്ങളിലായി മാസ്ക്കും മറ്റും സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ പ്രവേശന കവാടത്തിലും തെർമൽ സ്ക്രീനിങ് സംവിധാനം ഉണ്ടാകും. കൃത്യമായ ഇടവേളകളിൽ ചെങ്കോട്ടയും പരിസരവും അണുവിമുക്തമാക്കും. ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കുന്ന 350 ഓളം പൊലീസ് ഉദ്യോഗസ്ഥർ മുൻകരുതൽ നടപടികളുടെ ഭാഗമായി തലസ്ഥാനത്ത് പുതിയതായി നിർമിച്ച പൊലീസ് കോളനിയിൽ ക്വാറന്റീനിലാണ്. നാലായിരത്തോളം അതിഥികൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

.വിവിഐപി റാങ്കിലുള്ള അതിഥികൾ വരുന്നതിനാൽ ചെങ്കോട്ട പ്രദേശത്ത് രാവിലെ 6.45 മുതൽ 8.45 വരെ ട്രെയിൽ ഗതാഗതം ഉണ്ടാകില്ലെന്ന് റെയിൽവേ ഡപ്യൂട്ടി കമ്മിഷണർ ഹരീന്ദ്ര കുമാർ അറിയിച്ചു.നഗരത്തിലെ പ്രധാനപ്പെട്ട എട്ടു റോഡുകളിൽ രാവിലെ 4 മുതൽ രാത്രി 10 വരെ പൊതുജന സഞ്ചാരം നിരോധിച്ചു.  

എല്ലാ വായാനക്കാർക്കും ഇന്ത്യാ ന്യൂസ് 24 ടീമിന്റെ സ്വന്തന്ത്ര്യദിനാശംസകൾ !

INDIANEWS24 NEWEDELHI  DESK 

Leave a Reply