728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്യം കാതോർത്തിരുന്നു ഈ ജഡ്ജിയുടെ വിധിക്കായി

ന്യൂഡൽഹി:പണവും സ്വാധീനവും ലക്ഷക്കണക്കിന് അനുയായികളുടെ പിന്ബലവുമുള്ള സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിമിനുള്ള ശിക്ഷ നാളെ വിധിക്കും.ഇത്രയും ശേഷിയുള്ള ആൾക്കെതിരെ വിധിപ്രഖ്യാപിക്കാനിരിക്കുന്ന ജഡ്ജിയിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.സിബിഐ കോടതി സ്‌പെഷ്യല്‍ ജഡജ് ജഗ്ദീപ് സിങാണ് റാം റഹിമിന് ശിക്ഷ വിധിക്കുക.

15 വര്‍ഷമായി തുടരുന്ന ബലാത്സംഗകേസ് തീര്‍പ്പാക്കുന്നതോടെ വിധി പ്രസ്താവിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിങും പ്രധാന വാര്‍ത്തയായി.മുന്നറിയിപ്പുകളെ വകവയ്ക്കാതെ ഭീഷണികള്‍ക്ക് മുന്‍പില്‍ വഴങ്ങാതെ നീതിപീഠത്തിന്റെ സത്യവുമായി മുന്നോട്ടു പോയ ജഗ്ദീപ് സിങ് നേരത്തേയും വാർത്തകളിൽ ഇടമ നേടിയിട്ടുണ്ട്.സ്വന്തം ഗ്രാമമായ ജിന്ദിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് കിടന്ന നാല്‌ മനുഷ്യജീവനുകളെ സ്വന്തം വാഹനത്തിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയിലെത്തിച്ച സംഭവം ഇപ്പോഴും ജിന്ദ് പ്രദേശവാസികള്‍ നന്ദിയോടെയാണ് ഓര്‍ക്കുന്നത്.

2012 അവസാനത്തോടെ അദ്ദേഹം ഹരിയാ ജുഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. ഹരിയാന ജഡ്ജായി പ്രവേശിക്കുന്നതിന് മുന്‍പ് പഞ്ചാബിലേയും ഹരിയാന-ഹൈക്കോടതികളില്‍ അദ്ദേഹം അഭിഭാഷകനായ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ലാണ് സിബിഐ സ്‌പെഷ്യല്‍ ജഡ്ജിയായി നിയമിതനായത്.

INDIANEWS24.COM NEWDELHI

Leave a Reply