728-pixel-x-90-2-learn
728-pixel-x-90
<< >>

രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 272 റണ്‍സിനും കീഴടക്കി പരമ്പരയില്‍1-0ന് മുന്നില്‍

രാജ്കോട്ട്:രാജ്കോട്ട്ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 272 റണ്‍സിനും കീഴടക്കി  പരമ്പരയില്‍1-0ന് മുന്നിലെത്തി.വിന്‍ഡീസ് ചെറുത്തുനില്‍പ്പിന് മൂന്ന് ദിവസത്തിനപ്പുറം ആയുസുണ്ടായില്ല..48.1 ഓവറില്‍ വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലും വിന്‍ഡീസ് 48 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്.സ്കോര്‍ ഇന്ത്യ 649/9, വെസ്റ്റ് ഇന്‍ഡീസ് 181, 196.

ഫോളോ ഓണ്‍ വഴങ്ങി മൂന്നാം ദിനം ലഞ്ചിന് മുമ്പ് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിന്‍ഡീസ് ചായക്ക് തൊട്ടുപിന്നാലെ ഓള്‍ ഔട്ടായി. 57 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 83 റണ്‍സെടുത്ത ഓപ്പണര്‍ കീറോണ്‍ പവല്‍ മാത്രമാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ ചെറുത്തുനിന്നത്. 20 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍.

INDIANEWS24 SPORTS DESK

Leave a Reply