728-pixel-x-90-2-learn
728-pixel-x-90
<< >>

രാജീവ് വധക്കേസിലെ പ്രധാനിയെ കണ്ടെത്തി ശിക്ഷ വിധിക്കുമെന്ന് ശ്രീലങ്ക

കൊളംബോ:ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ മുതിര്‍ന്ന എല്‍ ടി ടി ഇ നേതാവിനെ കണ്ടെത്ത ശിക്ഷ വിധിക്കുമെന്ന് പുതിയ ശ്രീലങ്കന്‍ സര്‍ക്കാര്‍.അധികാരത്തിലെത്തുന്നതിനു മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രധാനി കുമാരന്‍ പദ്മനാതന്‍ എന്ന കെ പിയെ 2009 ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തെങ്കിലും ഇന്ത്യയിലെത്തിക്കുകയോ നിയമനടപടികള്‍ക്ക് വിധേയമാക്കാനോ തയ്യാറായിരുന്നില്ല.പിന്നീട് അതേ പറ്റി വാര്‍ത്തകളും ഉണ്ടായില്ല.അതിനു ശേഷം നിരവധി പേര്‍ രാജ്യം വിട്ടുപോയിട്ടുണ്ട്.അക്കൂട്ടത്തില്‍ കെ പിയും രാജ്യം വിട്ടിട്ടുണ്ടാകും എന്ന അനുമാനത്തിലാണ് പുതിയ സര്‍ക്കാര്‍.മഹിന്ദ രാജപക്‌സേയുടെ ഭരണകാലത്ത് രാജ്യം വിട്ടുപോയവരെയെല്ലാം ശ്രീലങ്കയില്‍ തിരികെയെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇതിനായി രാജ്യാന്തര പോലീസ് സംവിധാനം വരെ പ്രയോജനപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.

INDIANEWS24 INTERNATIONAL DESK

Leave a Reply