728-pixel-x-90-2-learn
728-pixel-x-90
<< >>

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ജയില്‍ മോചിതരാകും

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ 27 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതരാകും.1991ല്‍ ഇന്ത്യയെ ആകമാനം ഞെട്ടിച്ച ഏറ്റവും വലിയ വധക്കേസായിരുന്നു രാജീവ് ഗാന്ധിയുടേത്.27 വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് പ്രതികള്‍ മോചനം നേടാന്‍ പോകുന്നത്. പേരറിവാള്‍ രണ്ട് വര്‍ഷം മുമ്പേ നല്‍കിയ ദയാഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ടെന്നും പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
തനു എന്നു പേരുള്ള സ്ത്രീ ചാവേറായി എത്തിയാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരിലെ പ്രചരണപരിപാടിയില്‍ എത്തിയ രാജീവ് ഗാന്ധിയുടെ സമീപത്ത് നിന്ന് സ്വയം പൊട്ടിത്തെറിച്ചത്.പൊലീസ് വിലക്കിയിട്ടും അതിനെ മറികടന്ന് രാജീവ്ഗാന്ധിക്ക് മാലചാര്‍ത്തിയ ശേഷം കാല്‍ തൊട്ട് വന്ദിക്കുന്നുഎന്ന വ്യാജേന കുനിഞ്ഞ് അരയില്‍ ഒളിപ്പിച്ചിരുന്ന സ്‌ഫോടക വസ്തുവില്‍ വിരല്‍ അമര്‍ക്കുകയും വന്‍ സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. തല്‍സമയം രാജീവ് ഗാന്ധി മരിച്ചു.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബാക്കിയുള്ള പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ഏഴ് പേരും ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. രാജീവ് ഗാന്ധിയെ വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യംരാജീവ്ഗാന്ധിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഇതിലാണ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തീരുമാനം എടുക്കാനുള്ള അവകാശംസുപ്രീംകോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്

Leave a Reply