728-pixel-x-90-2-learn
728-pixel-x-90
<< >>

രാജീവ്‌ വധം: പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ തീരുമാനം

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കിയ ശാന്തന്‍, മുകുന്ദന്‍, പേരറിവാളന്‍, ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി, ജയകുമാര്‍, റോബര്‍ട്ട്‌ പയസ്‌, രവിചന്ദ്രന്‍ എന്നിവരെയാണ് വിട്ടയക്കുന്നത്.

പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി വേണ്ടിവരും. ഏഴ് പ്രതികളും 23 വര്‍ഷമായി വെല്ലൂര്‍ ജയിലിലാണ്.

Leave a Reply