കൊച്ചി: എളമക്കരയിലെ രാജീവ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് പെറ്റല്‍സ് ഗ്ലോബുമായി (petalsglobe.org) സഹകരിച്ചുകൊണ്ട് കുട്ടികള്‍ക്കായി പ്രശസ്ത കാരിക്കേച്ചറിസ്റ്റും കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനുമായ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ ആര്‍ട്ട് വര്‍ക്ക് ഷോപ്പും തല്‍സമയ കാരിക്കേച്ചര്‍ രചനയും സംഘടിപ്പിച്ചു.
കാരിക്കേച്ചര്‍ രചനയെത്തുടര്ന്നു ഇന്ത്യന്‍ സാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങളെ ആസ്പദമാക്കി രാജീവ്നഗര്‍ റസിഡന്റ്സ് അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് ലോങ്ങ് കാന്‍വാസ് രചന നിര്‍വഹിച്ചു. അഡ്വ. സി എം നാസര്‍,സനു സത്യന് എന്നിവര്‍ നേതൃത്വം നല്കി.ആര്‍ട്ട് വര്‍ക്ക് ഷോപ്പും ലോങ്ങ് കാന്‍വാസ് രചനയും രാജീവ് നഗറിലെ കുരുന്നുകള്‍ക്ക് ഒരു വേറിട്ട അനുഭവമായി.നിമിഷ വരകളിലൂടെ ഇബ്രാഹിം ബാദുഷ കുട്ടികളെയും മുതിര് ന്നവരെയും അതിഥികളെയും വിസ്മയിപ്പിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഇബ്രാഹിം ബാദുഷയെ ജസ്റ്റീസ് രാമകൃഷ്ണപിള്ള ആദരിച്ചു.രാജിവ് നഗര്‍ അസോസിയേഷന് പ്രസിഡന്റ് ഒ.വേണുഗോപാല്‍,സെക്രട്ടറി അഡ്വ. സി.എം. നാസര്‍ ,പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്റര്‍ സനുസത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
INDIANEWS24 ART DESK