728-pixel-x-90-2-learn
728-pixel-x-90
<< >>

രാജിവെക്കില്ലെന്ന് പി സി ജോര്‍ജ്; തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സര്‍ക്കാര്‍ ചീഫ് വിപ്പ് പദവിയില്‍ നിന്നും രാജിവെച്ചൊഴിയില്ലെന്ന് പി സി ജോര്‍ജ്.വേണമെങ്കില്‍ തന്നെ കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോര്‍ജിന്റെ വിഷയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും തീരുമാനം നാളെയുണ്ടാകുമെന്നും പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു.ചീഫ് വിപ്പ് സ്ഥാനം ഒഴിയണമെങ്കില്‍ യു.ഡി.എഫ് പറയണം. തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടാന്‍ കെ.എം. മാണിക്ക് അധികാരമില്ലെന്നും ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് രണ്ട് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ്. ചീഫ് വിപ്പ് സ്ഥാനം തന്നത് യു.ഡി.എഫാണ്. അതുകൊണ്ടു തന്നെ മാണിക്കെങ്ങനെ അതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊക്കും. ഞാന്‍ യു.ഡി.എഫിന്റെ ഭാഗമാണ്. അഞ്ചുകൊല്ലവും യു.ഡി.എഫിന് വോട്ടുചെയ്യാന്‍ ബാധ്യസ്ഥനാണ്.പി സി ജോര്‍ജ് പറഞ്ഞു.

കൂടാതെ സെക്യുലര്‍ പാര്‍ട്ടി പുനഃരുജ്ജീവിപ്പിച്ച് എംഎല്‍എ ആയി യുഡിഎഫില്‍ തന്നെ തുടരാനാണ് ജോര്‍ജിന്റെ ശ്രമം എന്ന കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണ്.ഇതോടെ വിഷയം കൂടുതല്‍ പ്രശ്‌നം സങ്കീര്‍ണമായിരിക്കുകയാണ്.

INDIANEWS24 TVPM

Leave a Reply