728-pixel-x-90-2-learn
728-pixel-x-90
<< >>

രാജിനാടകത്തിനു ക്ലൈമാക്സ് ആയില്ല

തിരു: മന്ത്രിസ്ഥാനം തിരികെക്കിട്ടാത്തതില്‍ പ്രതിക്ഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെക്കുകയാണെന്ന് കെ ബി ഗണേഷ്‌കുമാര്‍. രാജിക്കത്ത് പാര്‍ടി ചെയര്‍മാന്‍ കൂടിയായ അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് കൈമാറിയതായും ഗണേഷ് പറഞ്ഞു. ഗണേഷിന് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ആദ്യം പറഞ്ഞ പിള്ള പിന്നീട് മലക്കംമറിഞ്ഞു. രാജിക്കത്ത് തനിക്കു തന്നിട്ടില്ലെന്നാണ് പിള്ളയുടെ ഒടുവിലത്തെ ‘വെളിപ്പെടുത്തല്‍’. അതേസമയം, ഗണേഷിനെ മന്തിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉറപ്പു നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.
ഭാര്യ യാമിനി തങ്കച്ചിയുമായുള്ള കലഹത്തെത്തുടര്‍ന്നാണ് ഗണേഷ് മന്തിസഭയില്‍നിന്നു പുറത്തായത്. ഗണേഷ് തന്‍റെ കൈ തല്ലിയൊടിച്ചതായി യാമിനിയും യാമിനി മര്‍ദിച്ചെന്ന് ഗണേഷും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉമ്മന്‍‌ചാണ്ടിയുടെ മധ്യസ്ഥതയിലാണ് ഈ കേസ് ഒതുതീര്‍ന്നത്‌. ഇരുവരും പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയും ചെയ്തു. ക്രിമിനല്‍ കേസ് നിലവില്‍ ഇല്ലാത്തതിനാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെടുക്കണമെന്ന് ഏറെ നാളായി ഗണേഷ് ആവശ്യപ്പെട്ടു വരികയാണ്‌. സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജിനാടകമെന്ന് വിലയിരുത്തപ്പെടുന്നു. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കാതിരുന്നതുതന്നെ ഇതുകൊണ്ടാണ്.
അതിനിടെ ഗണേഷിനോടും പിള്ളയോടും ഉമ്മന്‍‌ചാണ്ടി ഫോണില്‍ സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് ഉമ്മന്‍‌ചാണ്ടി ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഒരു വെടിക്ക് രണ്ടു പക്ഷിയാണ് ഉമ്മന്‍‌ചാണ്ടിയുടെ ഉന്നമെന്നും പറയുന്നു. പിണങ്ങി നില്‍ക്കുന്ന എന്‍എസ്എസിനെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മെരുക്കുക, രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിരമാമിടുക എന്നിവയാണത്രേ ഉമ്മന്‍‌ചാണ്ടി ഒരേസമയം ലക്ഷ്യമിടുന്നത്.

Leave a Reply