728-pixel-x-90-2-learn
728-pixel-x-90
<< >>

രാജസ്ഥാനില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം

ജയ്പൂര്‍:റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് രാജസ്ഥാനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീകരരുടെ ഭീഷണി.രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്ക് അവരുടെ ഇ-മെയിലിലാണ് ഭീഷണിവന്നിരിക്കുന്നത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഞങ്ങള്‍ ഇന്ത്യന്‍ മുജാഹിദീനില്‍ നിന്നുമാണ് എന്ന് പറയുന്ന മെയിലില്‍ നിങ്ങള്‍ക്ക് വലിയൊരു അപ്രതീക്ഷിത സമ്മാനം നല്‍കാനുള്ള തയാറെടുപ്പിലാണ്,ജനുവരി 26ന് രാജസ്ഥാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തും,നിങ്ങള്‍ക്കു തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞുകൊള്ളൂ. എന്നാണ് എഴുതിയിരുന്നത്.

സംസ്ഥാനത്തെ ക്യാബിനറ്റ് പദവിയുള്ള് 10 മന്ത്രിമാര്‍ക്കും ആറ് സഹമന്ത്രിമാര്‍ക്കുമാണ് സന്ദേശം വന്നത്.ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരെങ്കിലും വ്യാജ ഇ-മെയില്‍ അയച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പെഷാവറില്‍ സൈനിക സ്‌കൂളിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 130 ഓളം കുട്ടികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.സുരക്ഷ വര്‍ധിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയിരുന്നു.

INDIANEWS24 JAIPUR

Leave a Reply