jio 800x100
jio 800x100
728-pixel-x-90
<< >>

രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു,15 പേരെ ഇതുവരെ രക്ഷപ്പെടുത്തി

ഇടുക്കി:മൂന്നാര്‍ രാജമലയിലുണ്ടായ പുലര്‍ച്ചെ ഉണ്ടായ മണ്ണിടിച്ചിലില്‍  മരണം 15 ആയി. 20ഓളം വീടുകള്‍ മണ്ണിനടിയിലായി. 50 ഓളം പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.പുലര്‍ച്ചെ നാലുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് കരുതുന്നു.മുപ്പത് മുറികളുള്ള 4 ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും ഇല്ലാതായെന്നാണ് ലഭ്യമായ വിവരം. 80 ലേറെ പേര്‍ താമസിച്ചിരുന്നു. 15 പേരെ രക്ഷപ്പെടുത്തി. 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. രക്ഷപ്പെടുത്തിയവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.

ശക്തമായ മഴയാണ് ഇടുക്കിയില്‍ ഉള്ളത്. മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ മണ്ണിടിച്ചില്‍ വ്യാപകമായിരുന്നു. നിലവില്‍ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറില്‍ 130 അടിയിലേക്ക് ജലനിരപ്പ് എത്തി.മഴയില്‍ മൂന്നാര്‍ പെരിയവര താത്കാലിക പാലം തകര്‍ന്നതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.  മറയൂര്‍ അടക്കമുള്ള എസ്റ്റേറ്റ് മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടിരിക്കയാണ്. രക്ഷാസംഘത്തിന് പ്രദേശത്തേക്ക് എത്തിപെടാന്‍ ബുദ്ധിമുട്ടാണ്.നേരത്തെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസും, ദുരന്തനിവാരണ സേനയും പ്രദേശത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

INDIANEWS24 IDUKKI DESK

Leave a Reply