728-pixel-x-90-2-learn
728-pixel-x-90
<< >>

രാജന്‍കേസ്: കൊല്ലപ്പെട്ടത് കൂത്താട്ടുകളത്ത് വച്ചാണെന്ന് പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം:കേരളത്തെയാകെ കാലങ്ങളോളം പിടിച്ചുകൂലുക്കിയ രാജന്‍ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍.എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരിക്കെ അടിയന്തരാവസ്ഥ കാലത്ത് പി രാജന്‍ വാരിയര്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് കൂത്താട്ടുകുളത്ത് വച്ചാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.അന്ന് പൊലീസില്‍ കരാറടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന ഡ്രൈവര്‍ ബെന്നി ഒരു സ്വകാര്യ ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൂത്താട്ടുകളത്തെ ഒരു പന്നി ഫാമില്‍ വച്ച് രാജനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് ഐസ് ചേംബറില്‍ ഒളിപ്പിച്ചെന്നുമാണ് ബെന്നി പറഞ്ഞത്.കോഴിക്കോട് റീജിയണല്‍ എഞ്ചിനീറിങ് കോളേജിലെ (ഇന്നത്തെ എന്‍ ഐ ടി) വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ കക്കയം പൊലീസ് ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ടുവന്നായിരുന്നു ഇതുവരെയുള്ള പൊലീസിന്റെ നിലപാട്.1976 മാര്‍ച്ച് ഒന്നിനാണ് രാജനെ പോലീസ് അറസ്റ്റ് ചെയ്തത്..പിന്നീട് ഈ വിദ്യാര്‍ത്ഥിയെ കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല.തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്‍ പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ രാജിവെക്കുന്നതു വരെ എത്തിയിരുന്നു.മരണവാര്‍ത്ത പിന്നീട് വെളിപ്പെട്ടെങ്കിലും ഇതേവരെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.രാജന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്നു കോടതി കണ്ടെത്തിയെങ്കിലും, കുറ്റക്കാര്‍ക്കെതിരെ തെളിവില്ലായിരുന്നതിനാല്‍ ശിക്ഷയില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

INDIANEWS24.COM TVPM

Leave a Reply