ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസ്സിലെ ടിക്കറ്റ് ഉറപ്പാകാത്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് ടിക്കറ്റ് ലഭ്യമാകുന്ന സംവിധാനം വന്നേക്കും. ഇത് സംബന്ധിച്ച് റെയില്‍വേ എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടക്കുന്നുണ്ട്. ഫസ്റ്റ്ക്ലാസ്സ് എ സി, രണ്ടാം ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് പകരമായേ എയര്‍ ടിക്കറ്റ് ഏര്പ്പാടാക്കുകയുള്ളു.
ഇത്തരത്തില്‍ റെയില്‍വേ തന്നെ ലഭ്യമാക്കി തരുന്ന ടിക്കറ്റിന് ചിലപ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കാം. റെയില്‍വേ ടിക്കറ്റ് ചാര്‍ജിന് സമാനമായ തുക തന്നെ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. രാജധാനി എക്സ്പ്രസ്സിലെ രണ്ടാംക്ലാസ് എ സിയുടെ ചാര്‍ജ് എയര്‍ ഇന്ത്യ വിമാനചാര്ജിന് തുല്യമാണെന്നും റിപ്പോര്‍ട്ടുണ്ട്.
റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വിനി ലോഹാനിയുടേതാണ് ഈ പുതിയ ആശയം. ആദ്യ ഘട്ടങ്ങളില്‍ വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സൗകര്യം ഏര്‍പ്പെടുത്തുക. എന്നാല്‍ ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ അധികൃതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചാലെ ഇക്കാര്യത്തില്‍ ഉറപ്പു പറയാനൊക്കൂ.
INDIANEWS24.COM NEWDELHI