jio 800x100
jio 800x100
728-pixel-x-90
<< >>

രാഗിണി ദിവേദിയ്ക്ക് പിന്നാലെ സഞ്ജന ഗൽറാണിയും അറസ്റ്റിൽ,കേസന്വേഷണം സിനിമമേഖലയിലെ കൂടുതൽ പേരിലേക്ക്

ബംഗളൂരു:സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രശസ്ത താരം ഗല്‍റാണിയുടെ ഇന്ദിര നഗറിലുള്ള വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) യുടെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തി.തമിഴ് , മലയാള സിനിമകളിൽ നായികയായ നിക്കി ഗൽറാണി ഇവരുടെ  ഇളയ  സഹോദരിയാണ്.നേരത്തെ അറസ്റ്റിലായ രാഗിണി ദ്വിവേദിയെ പോലെ സഞ്ജനയെയും ലഹരി മാഫിയ കാരിയറായി ഉപയോഗിച്ചിട്ടുണ്ടോയെന്നും സെൻട്രൽ ക്രൈംബാഞ്ച് പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ  വെള്ളിയാഴ്ച  അറസ്റ്റിലായ കന്നഡ  നടി രാഗിണി ദിവേദി ഇപ്പോഴും പോലീസ്  കസ്റ്റഡിയിലാണ്.ചലച്ചിത്രതാരങ്ങളെ ഇടനിലക്കാരാക്കി െബംഗളൂരുവിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുമായുള്ള അടുത്ത ബന്ധമാണ് രാഗിണി ദ്വിവേദിയെന്ന, കന്നഡ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയ്ക്ക് ജയിലിലേക്കുള്ള വഴി തുറന്നത്.ലഹരി മയക്കു മരുന്ന്  കേസ്  അന്വേഷണം തെക്കേ ഇന്ത്യയിലെ  സിനിമ മേഖലയിലെ  കൂടുതൽ പേരിലേക്ക് നീളുകയാണ് .

ഇതിനിടെ  ലഹരി ഇടപാടുകാരന്‍  എന്ന്  സംശയിച്ചു  അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നിയാസിന് സഞ്ജനയുമായി അടുത്ത ബന്ധമാണുള്ളതെന്നും  സിനിമ  രംഗത്തെ  പല പ്രമുഖ നടി നടൻമാർ പങ്കെടുക്കുന്ന  നിശാ  പാര്‍ട്ടികളിൽ   ഇയാളുടെ സാന്നിധ്യം ഉണ്ടെന്നും  മയക്കുമരുന്ന് ഇടപാടുകള്‍  നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. അഞ്ചു വര്‍ഷം മുൻപ്  ബാംഗ്ളൂരിലെത്തിയ  നിയാസ് മുഹമ്മദ്  മോഡലിങ് രംഗത്തും ഫാഷന്‍ ഫോട്ടോഗ്രാഫി രംഗത്തും സജീവമാണ്.അറസ്റ്റിലായ നിയാസിന് മലയാളസിനിമയുമായും ബന്ധമുണ്ടോ  എന്ന്  പോലീസ് അന്വേഷിക്കുന്നുണ്ട് . മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത സീരിയല്‍ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധവും അന്വേഷിക്കുകയാണ്.

റിയൽ എസ്റ്റേറ്റ്, സിനിമ, ഐടി തുടങ്ങിയവ മേഖലകളുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു നഗരത്തിൽ ലഹരി ഒഴുകുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ തന്നെ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ഇന്ത്യയൊട്ടാകെയുള്ള ഒരു ലഹരിമരുന്ന് ശുചീകരണത്തിന് ഇത് വഴി തെളിക്കുമെന്നു പ്രത്യാശിക്കാം’പ്രത്യാശിക്കാം.

INDIANEWS24 BENGALURU DESK

Leave a Reply