728-pixel-x-90-2-learn
728-pixel-x-90
<< >>

രാഖി ബിര്‍ള എന്ന ‘തൂപ്പുകാരിയുടെ’ അശ്വമേധം

രാഖി ബിര്‍ള. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ഏക വനിതാ മന്ത്രിയും ഇവര്‍ തന്നെ. പേരിനോടൊപ്പമുള്ള ബിര്‍ള എന്ന ഇരട്ടപ്പേരു കേട്ടാല്‍ രാഖിയ്ക്ക് ബിര്‍ളാ കുടുംബവുമായി എന്തോ ബന്ധമുള്ളതായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷേ രാഖി ജനിച്ചത് ഡല്‍ഹിയിലെ തൂപ്പുകാരുടെ സമുദായത്തില്‍ .രാഖി ബിദ്‌ലാന്‍ എന്ന പേര് തെറ്റായി രാഖി ബിര്‍ള എന്നെഴുതിയ അദ്ധ്യാപകന്റെ പിഴവ് രാഖിയെ ബിര്‍ളയാക്കി.

കുടുംബത്തിലെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടാണ് ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുവാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. പക്ഷേ അതിനായി മാതാവു കഴിച്ച മരുന്നിനെയും തോല്‍പ്പിച്ച് ആ പെണ്‍കുഞ്ഞു ജനിച്ചു.രാഖി.ഒരു പക്ഷേ കാലം അവള്‍ക്കായൊരു നിയോഗം കരുതിവച്ചിട്ടുണ്ടായിരുന്നിരിക്കും. അഴിമതിക്കെതിരെ പോരാടാനുറച്ച ഒരു പ്രസ്ഥാനത്തിന്റെ ഭാഗഭാക്കാകുവാന്‍.

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത രാഖി വിദ്യാഭ്യാസവായ്പയെടുത്താണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്.ഡല്‍ഹി മംഗോള്‍പുരിയില്‍ നാലുതവണ എം.എല്‍.എ.യും ഷീലാദീക്ഷിത് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന രാജ്കുമാര്‍ചൗഹാനെ
തിരെ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ രാഖി,
വനിത-ശിശുക്ഷേമ, സാമൂഹികക്ഷേമ മന്ത്രിയായാണ് ചുമതലയേറ്റിരിക്കുന്നത്.

Leave a Reply