728-pixel-x-90-2-learn
728-pixel-x-90
<< >>

രഹാനേയ്ക്ക് സെഞ്ച്വറി; ഇന്ത്യ പിടിമുറുക്കി

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡി നെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാമിന്നിങ്ങ്സില്‍ 246 റണ്ണിന്‍റെ ലീഡ് നേടിയ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡ്‌ രണ്ടാമിന്നിങ്ങ്സില്‍ 1-24 എന്ന നിലയിലാണ്.

നേരത്തെ, ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 438നാണ് പുറത്തായത്. സെഞ്ച്വറി നേടിയ അജിന്‍ക്യാ രഹാനെയും[118] അര്‍ദ്ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ [ 98], മഹേന്ദ്രസിംഗ് ധോണി [68] എന്നിവരുമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് തുടക്കത്തിലെ പീറ്റര്‍ ഫുല്‍ട്ടനെ [1] പുറത്താക്കി സഹീര്‍ഖാന്‍ പ്രഹരമേല്‍പ്പിച്ചു.

Leave a Reply