728-pixel-x-90-2-learn
728-pixel-x-90
<< >>

രഹസ്യമായി തുറന്ന മദ്യശാല സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പൂട്ടിച്ചു

തിരുവനന്തപുരം:ചട്ടവിരുദ്ധമായി തുടങ്ങിയ മദ്യശാല സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സമരത്തെ തുടര്‍ന്ന് പൂട്ടി.തിരുവനന്തപുരം നന്ദന്‍കോട് ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപം തുടങ്ങിയ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റാണ് നഗരസഭാ സെക്രട്ടറി പൂട്ടി സീല്‍വെച്ചത്.

സ്‌കൂളിനെ കൂടാതെ നഴ്‌സറി, ക്ലിനിക്ക് എന്നിവ പ്രവര്‍ത്തിക്കുന്നതിന് തൊട്ടടുത്താണ് ചട്ടവിരുദ്ധമായി മദ്യശാല തുറന്നത്.ഹൈവേകളുടെ അരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല പൂട്ടണം എന്ന സുപ്രീംകോടതി ഉത്തരവ് മാനിച്ച് ബേക്കറി ജംഗ്ഷനിലുണ്ടായിരുന്ന മദ്യശാലയുടെ പ്രവര്‍ത്തനം ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപത്തേക്ക് നീക്കുകയായിരുന്നു.രഹസ്യനീക്കത്തിലൂടെയാണ് പെട്ടെന്നുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിട്ടത്.വ്യാഴാഴ്ച്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ കണ്ടത് തൊട്ടടുത്ത് മദ്യശാല പ്രവര്‍ത്തിക്കുന്നതാണ്.ഒണ്‍പതുമണിയോടെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ചേര്‍ന്ന് പ്രതിഷേധവുമായെത്തി റോഡ് ഉപരോധിച്ചു.

സമരം ശക്തമായതോടെ കെ മുരളീധരന്‍ എം എല്‍ എ, സുഗത കുമാരി തുടങ്ങിയ പ്രമുഖരും സ്ഥലത്തെത്തി സമരത്തിന് പിന്തുണയേകി.തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയെത്തി മദ്യശാല പൂട്ടി സീല്‍ വെപ്പിച്ചു.ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്‌ലറ്റ് ഇവിടെ നിന്നും മാറ്റുമെന്ന ഉറപ്പും നല്‍കി.

INDIANEWS24.COM T V P M

Leave a Reply