728-pixel-x-90-2-learn
728-pixel-x-90
<< >>

രശ്മി വധം – ബിജുവും അമ്മയും കുറ്റക്കാര്‍

കൊല്ലം: ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണന്‍ അമിതമായി മദ്യം നല്‍കി അവശയാക്കിയശേഷംreshmy - biju radhakrishnan murder case ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോന്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

2006 ഫെബ്രുവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് സാക്ഷിയായ ബിജുവിന്റെയും രശ്മിയുടെയും മകന്റെ മൊഴിയാണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. സംഭവത്തിന് സാക്ഷിയായ മകനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ബിജുവിനെതിരെ കുറ്റം ചുമത്തിയിരുന്നു. കൂടാതെ സരിതയും ഇതേ കേസില്‍ ബിജുവിനെതിരായി മൊഴി നല്‍കിയതായി അറിയുന്നു. ബിജുവിനെതിരെ ചുമത്തപ്പെട്ട കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കല്‍, സാക്ഷിയായ വ്യക്തിയെ ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളെല്ലാം കോടതി ശരിവെച്ചു.

അതേ സമയം രശ്മി വധക്കേസില്‍ സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികൂടിയായ സരിതയെക്കൂടി പ്രതി ചേര്‍ക്കണമെന്ന ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിന്റെ ഹര്‍ജി കോടതി തള്ളി.biju and sarithaവന്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് അന്വേഷണത്തിനിടയിലാണ് ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യയായ രശ്മി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുന്നത്.

നാടോടി ബാലികാ പീഡനകേസില്‍ മുഹമ്മദ് ജാസിമിന് 30 വര്‍ഷം കഠിന തടവ്

തിരൂര്‍ : മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ട്പോയി ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതി മുഹമ്മദ് ജാസിമിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫ 30 വര്‍ഷം കഠിന തടവ് വിധിച്ചു.2013 മാര്‍ച്ച് നാലിനാണ് കേസിന് ആസ്പദമായ സംഭവം nadodi culpritതിരൂരില്‍ നടന്നത്. 48 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്‌.

അതേ സമയം 23 വയസ്സ് മാത്രം പ്രായമുള്ള പ്രതിയുടെ കുറഞ്ഞപ്രായം കണക്കിലെടുത്ത് വിവിധ വകുപ്പുകളിലായുള്ള ശിക്ഷ 10 വര്‍ഷമായി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നു കോടതി വ്യക്തമാക്കി. 10 വര്‍ഷം തടവിനൊപ്പം 15,000 രൂപ പിഴയും പ്രതി അടയ്ക്കണം.പീഡനത്തിനിരയായ കുട്ടിക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പീഡന കേസില്‍ 30 വര്ഷം തടവ് ശിക്ഷ വിധിച്ചത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.

 INDIANEWS24 LAW

Leave a Reply