728-pixel-x-90-2-learn
728-pixel-x-90
<< >>

രവി ശാസ്ത്രി ഇന്ത്യന്‍ ഏകദിന ടീം ഡയറക്ടര്‍

ലണ്ടന്‍: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ പുതിയ ഡയറക്ടറായി മുന്‍ താരം രവി ശാസ്ത്രിയെ നിയമിച്ചു. ഇംഗ്ലണ്ടിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ഫീല്‍ഡിംഗ് കൊച്ച് ട്രവേര്‍ പേന്നയെയും ബോളിംഗ് കൊച്ച് ജോ ടോസിനെയും മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് താല്‍ക്കാലിക വിശ്രമം അനുവദിചെന്നാണ് ബി.സി.സി.ഐ. വിശദീകരണം.

ടെസ്റ്റ്‌ പരമ്പര അടിയറവെച്ചെങ്കിലും കൊച്ച് ഡങ്കന്‍ ഫ്ലച്ചറെ നിലനിര്‍ത്തിയിട്ടുണ്ട്.മുന്‍ ഫാസ്റ്റ് ബോളര്‍ ബി.അരുണിനെ ബോളിംഗ് കോച്ചായും ഫീല്‍ഡിംഗ് കോച്ചായി ആര്‍. ശ്രീധറിനെയും നിയമിച്ചിട്ടുണ്ട്.

ടീമിന്‍റെ പ്രകടനത്തിന് മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ മാര്‍ഗനിര്ദേശങ്ങള്‍ നല്‍കലുമാണ് ഡയറക്ടരുടെ ചുമതല. മുന്‍ നായകന്‍ കൂടിയായ ശാസ്ത്രി ഇന്ത്യക്കായ് 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

INDIANEWS SPORTS DESK

 

 

Leave a Reply