jio 800x100
jio 800x100
728-pixel-x-90
<< >>

രമ നിരാഹാരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ കെ രമ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് ഇത്. അഞ്ച് ദിവസം മുമ്പാണ് തിരുവനതപുരത്ത് സെക്രട്ടേറിയറ്റ്‌ പടിക്കല്‍ രമ നിരാഹാരം തുടങ്ങിയത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്കര്‍ നല്‍കിയ നാരങ്ങനീര് കുറിച്ചാണ് രമ നിരാഹാരം അവസാനിപ്പിച്ചത്. സമരത്തിന്‌ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം ടിപി വധത്തിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ഉടന്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അന്വേഷണം ഉടന്‍ സിബിഐയെ എല്‍പിക്കുന്നതില്‍ സാങ്കേതികമായ ചില തടസങ്ങള്‍ ഉണ്ടെന്ന് അഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചതിനെത്തുടര്‍ന്നാണിത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചതിനു ശേഷം കേസ് സിബിഐയെ എല്‍പിക്കുന്നതാകും നല്ലതെന്ന് നല്ലതെന്നാണ് അഭ്യന്തരവകുപ്പിന്‍റെ നിലപാട്.

Leave a Reply