ചലച്ചിത്ര നടനും മിനിസ്ക്രീന്‍ താരവുമായ രമേഷ് പിഷാരടി സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. പഞ്ചവര്‍ണ്ണ തത്ത എന്നാണ് ചിത്രത്തിന്റെ പേര്.
പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്.എം ജയചന്ദ്രന് സംഗീതം നിര്‍വഹിക്കും. രമേഷ് പിഷാരടിയ്ക്കൊപ്പം ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രത്തില്‍ ജയറാമും വേഷമിടുന്നു. സലിംകുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, അനുശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
INDIANEWS24.COM MOVIES