728-pixel-x-90-2-learn
728-pixel-x-90
<< >>

രമേശ് അധികാരമേറ്റു; തിരുവഞ്ചൂരിനു ഗതാഗതം, വനം

തിരുവനന്തപുരം:ഇന്ന് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ  രമേശ് ചെന്നിത്തലയ്ക്ക്  വിജിലന്‍സ് ജയില്‍ വകുപ്പുകള്‍ കൂടി ലഭിച്ചു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായിരിക്കുകയാണ് രമേശ്‌.

ആഭ്യന്തരം ഒഴിയേണ്ടി വന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം, പരിസ്ഥിതി, ഗതാഗത വകുപ്പുകള്‍ക്ക് പുറമെ സിനിമയുടെയും സ്‌പോര്‍ട്‌സിന്റെയും ചുമതല ലഭിച്ചു.ഗണേഷിന് മന്ത്രിയായിരുന്നപ്പോള്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പും ഇപ്പോള്‍ തിരുവഞ്ചൂരിന്റെ കീഴിലായി. ഇതോടെ വകുപ്പുകളുടെ എണ്ണം നോക്കിയാല്‍ മന്ത്രിസഭയിലെ ഒന്നാമനായി തിരുവഞ്ചൂര്‍ മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി വഹിച്ചിരുന്ന ഒട്ടു മിക്ക വകുപ്പുകളും ഇതോടെ രമേശും തിരുവഞ്ചൂരും ചേര്‍ന്ന് പങ്കു വെച്ചു.

ഗതാഗതവകുപ്പ്  നഷ്ടപ്പെട്ട ആര്യാടന് ആശ്വാസമായി സി.എന്‍ ബാലകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന മലിനീകരണ നിയന്ത്രണവകുപ്പ് പുതുതായി നല്‍കിയിട്ടുണ്ട്. മുഖം മിനുക്കല്‍ പ്രക്രിയ തുടരുമെന്നാണ് അറിയുന്നത്.

INDIANEWS24 TVM

Leave a Reply