jio 800x100
jio 800x100
728-pixel-x-90
<< >>

രമയെ പിന്തുണച്ച് വി എസിന്‍റെ കത്ത്?

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഭാര്യ രമയുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കത്തെഴുതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാല്‍, പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍നിന്ന് ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നു വി എസിന്‍റെ പ്രസ്‌ സെക്രട്ടറിയും പേര്‍സണല്‍ സെക്രട്ടറിയും പറഞ്ഞു.

വി എസിന്‍റെ ഒപ്പോടുകൂടി കത്ത് കിട്ടി എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി ഈ കത്ത് ആഭ്യന്തരമന്ത്രിക്ക് കൈമാറിയതായും അവര്‍ പറയുന്നു.

എന്നാല്‍, പ്രതിപക്ഷനേതാവിന്‍റെ ഓഫീസ് നിക്ഷേധിച്ചതോടെ കത്തിന്‍റെ വിശ്വാസ്യത സംശയത്തിലായിരിക്കുകയാണ്. വി എസിന്‍റെ പേരില്‍ ആരെങ്കിലും വ്യാജകത്ത്‌ അയച്ചതാണോ അതോ സ്വന്തം ഓഫീസിനെ അറിയിക്കാതെ വി എസ് തന്നെ അയച്ച കത്താണോ എന്ന കാര്യം വരുംദിവസങ്ങളിലേ വ്യക്തമാകൂ.

Leave a Reply