728-pixel-x-90-2-learn
728-pixel-x-90
<< >>

രമണയുടെ റീമേക്കിൽ അക്ഷയും ശ്രുതിയും

മുരുകദോസിന്‍റെ സംവിധാനമികവിൽ 2002ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് വിജയകാന്ത്‌ നായകനായ രമണ. അഴിമതിക്കെതിരെ പോരാടാൻ ശബ്ദമായർത്തിയ ചിത്രം വീണ്ടും റീമേക്ക് ചെയ്യപ്പെടുന്നു. വാനം സംവിധാനം ചെയ്ത കൃഷാണ്  ഗബ്ബാർ എന്ന പേരിൽ രമണ ഹിന്ദിയിലെടുക്കുന്നത്. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയാവുക. തമിഴിൽ സിമ്രനായിരുന്നു നായിക. ബോളിവുഡ് ചിത്രത്തിലേക്ക് അമലാ പോളിനെ ക്ഷണിച്ചെങ്കിലും കരാമൊപ്പിട്ടത് ശ്രുതിയാണ്. ഗബ്ബാറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ വെളിപ്പെടുത്താൻ ശ്രുതിയുമായി അടുത്ത വൃത്തങ്ങൾ തയാറായില്ല. എല്ലാം കാത്തിരുന്ന് കാണാം.

ASH INDIA NEWS

Leave a Reply