728-pixel-x-90-2-learn
728-pixel-x-90
<< >>

രത്‌നം തിരിച്ചുകിട്ടാന്‍ ബ്രിട്ടനെതിരെ ഇന്ത്യ നിയമനടപടിക്ക്‌

ലണ്ടന്‍:ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ കോഹിനൂര്‍ രത്‌നം തിരികെയെത്തിക്കാന്‍ ബ്രിട്ടീഷ് രാജ്ഞിക്കെതിരെ ഇന്ത്യന്‍ സംഘം നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ കോഹിനൂര്‍ രത്‌നത്തിന് വേണ്ടി എലിസബത്ത് രാജ്ഞിയെയാണ് രാജ്യം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോകുന്നത്.ബോളിവുഡ് താരങ്ങളും വ്യവസായികളും അടങ്ങുന്ന സംഘമാണ് ഇതിനായുള്ള ശ്രമം നടത്തുന്നത്.ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

അമൂല്യ രത്‌നത്തിനായുള്ള സംഘത്തിന്റെ പേര് ‘മൗണ്ടന്‍ ഓഫ് ലൈറ്റ്’ എന്നാണ്.150 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന രത്‌നം ഇപ്പോള്‍ ലണ്ടന്‍ ടവറിലാണ് സൂക്ഷിച്ചിരിക്കുന്നത്.മൗണ്ടന്‍ ഓഫ് ലൈറ്റെന്നാണ് ഇതിന്റെയും പേര്.രാജ്യം ഇത്തരത്തില്‍ ഒരു നീക്കം ആസൂത്രണം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനോടടുത്ത നാളുകളിലാണെന്നതും ശ്രദ്ധേയമാണ്.

എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും കുഴിച്ചെത്തതായി കരുതുന്ന കോഹിനൂര്‍ രത്‌നം 105 ക്യാരറ്റുണ്ട്.1850ല്‍ വിക്ടോറിയ രാജ്ഞിക്ക് സമ്മാനമായി നല്‍കിയതോടെയാണ് രത്‌നം ബ്രിട്ടനിലെത്തുന്നത്.

INDIANEWS24.COM London

Leave a Reply