728-pixel-x-90-2-learn
728-pixel-x-90
<< >>

രതീഷിന്‍റെ ഭാര്യ ഡയാന നിര്യാതയായി

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര താരമായിരുന്ന രതീഷിന്റെ സഹധര്‍മ്മിണി ഡയാന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിയില്‍ നിര്യാതയായി.അര്‍ബുദരോഗബാധയെ തുടര്‍ന്ന്‍ ചികിത്സയിലായിരുന്നു ഡയാന.കേരളത്തിന്റെ മുന്‍ ധനകാര്യ മന്ത്രിയായിരുന്ന പരേതനായ ഹേമചന്ദ്രന്റെ മകളാണ് ഡയാന.പത്മ രതീഷ്‌,പത്മരാജ് രതീഷ്‌,പ്രണവ് രതീഷ്‌,പാര്‍വതി രതീഷ്‌ എന്നിവരാണ് മക്കള്‍.
ratheesh family 21983 ലാണ് അക്കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷിനെ ഡയാന വിവാഹം കഴിക്കുന്നത്.തൊണ്ണൂറുകളുടെ തുടക്കത്തില്‍ സിനിമാ ജീവിതം ഏറെക്കുറെ അവസാനിപ്പിച്ച് കൃഷിയിലേക്ക് തിരിഞ്ഞ രതീഷ്‌ പിന്നീട് കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചു വന്നു.തുടര്‍ന്ന് സ്വഭാവ നടനായും വില്ലനായും ശോഭിച്ച രതീഷ്‌ മലയാളത്തിലെ ചില സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ നായകനായി അഭിനയിച്ചു വരവേയാണ് 2002 ല്‍ തന്റെ നാല്‍പ്പത്തെട്ടാമത്തെ വയസില്‍ അന്തരിക്കുന്നത്.

രതീഷിന്റെ അകാല മൃതുവിനെത്തുടര്‍ന്ന്‍ കുടുംബഭാരം ചുമലിലേറ്റെണ്ടി വന്ന ഡയാന നാല് മക്കളുടെയും വിദ്യാഭ്യാസം പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുന്ന വേളയിലാണ് തന്റെ അന്‍പത്തിനാലാമത്തെ വയസില്‍ വിട വാങ്ങുന്നത്.അടുത്തിടെ ചില മാധ്യമങ്ങളില്‍ രതീഷിന്റെ മരണശേഷം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ നടത്തേണ്ടി വന്ന യാതനകളെക്കുറിച്ചും സുരേഷ്ഗോപിയും നിര്‍മ്മാതാവ് സുരേഷ്കുമാറും ഉള്‍പ്പെടെയുള്ള രതീഷിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്തതിനെക്കുറിച്ചുമൊക്കെ ഡയാന എഴുതിയിരുന്നു.

INDIANEWS24 TVPM

Photo courtesy : nanaonline

Leave a Reply