728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ട് വര്‍ഷത്തിന് ശേഷം എം വി ആര്‍ പൊതുവേദിയില്‍

കണ്ണൂര്‍: രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എം വി രാഘവന്‍ വീണ്ടും പൊതുവേദിയിലെത്തി.പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് കിടപ്പിലായിരുന്ന സിഎംപി ജനറല്‍ സെക്രട്ടറി എംവിആര്‍ പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ലേഡിസ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ചടങ്ങ്.വീല്‍ചെയറില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ സഹായത്തോടെ വേദിയിലെത്തിയ എം വി ആര്‍ നിലവിളക്കുകൊളുത്തി ഉദ്ഘാടനകര്‍മം നിര്‍വഹിക്കുകയായിരുന്നു.

2012 ഏപ്രില്‍ 12നു പറശിനിക്കടവ് ആയുര്‍വേദ കോളജില്‍ തന്നെ നടന്ന വാസുകീയം ആയുര്‍വേദ സെമിനാര്‍ ആയിരുന്നു എംവിആര്‍ ഒടുവില്‍ പങ്കെടുത്ത പൊതുപരിപാടി. രോഗം കശലായതോടെ പൊതുചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കി പാര്‍ട്ടിയോഗങ്ങളില്‍ മാത്രം പങ്കെടുത്തു. 2013 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി.

പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ഒരു മാസത്തോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷം ബര്‍ണശേരിയിലെ വീട്ടില്‍ പൂര്‍ണവിശ്രത്തിലാണ്. ഇപ്പോള്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും എംവിആറിന്റെ ആഗ്രഹപ്രകാരമാണു ആയുര്‍വേദ കോളജിലെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

INDIANEWS24 KANNUR

Leave a Reply