728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ട് മുറിയുള്ള വീട്ടിലെ കുട്ടിക്കാലം; ഇന്ന് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നു

രണ്ട് മുറിയുള്ള വീട്ടില്‍ തറയില്‍ പായ വിരിച്ചു കിടന്ന കുട്ടിക്കാലമുണ്ടായിരുന്ന സുന്ദര്‍ പിച്ചൈ ഇന്ന് ലോകത്തില്‍ ഏറ്റവും അധികം ശമ്പളം കൈപ്പറ്റുന്ന വ്യക്തി.ഇന്റര്‍നെറ്റ് അധിഷ്ഠിത ടെക്കി കമ്പനികളുടെ ആസ്ഥാന കേന്ദ്രമായ അമേരിക്കിയില്‍ ഗൂഗിള്‍ ഇന്‍ക് എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണ് ഈ 43കാരന്‍.ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍ക് 199 മില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം ഇദ്ദേഹത്തിന് നല്‍കുന്നത്‌.ഇതു കൂടാതെ ഗൂഗിളിന്റെ 2,73,328 ക്ലാസ് സി ഓഹരികളും ഇദ്ദേഹത്തിന് കമ്പനി നല്‍കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ ഗൂഗിളിന്റെ സി ഇ ഒ ആയ പിച്ചൈ 2019 വരെ പദവിയില്‍ തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

1972 ജൂണ്‍ 12ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഒരു സാധാരണ കുടുംബത്തിലാണ് പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചൈ ജനിക്കുന്നത്.രണ്ട് മുറി മാത്രമുണ്ടായിരുന്ന വീട്ടില്‍ പിച്ചൈ കുട്ടിയായിരിക്കുമ്പോള്‍ ടി വി പോലും ഉണ്ടായിരുന്നില്ല.പ്രത്യേകം കിടപ്പുമുറികളില്ലാതിരുന്ന സാഹചര്യത്തില്‍ വെറും നിലത്ത് പായ വിരിച്ചാണ് കിടന്നിരുന്നത്.ക്രിക്കറ്റ് കളിയേയും കളിക്കുന്നതും വലിയ താല്‍പര്യത്തോടെ കണ്ട ആ ബാലന്‍ പഠനത്തിലും കാര്യമായ ശ്രദ്ധപുലര്‍ത്തിയിരുന്നു.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)യില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി.

ടെക് വിദഗ്ധരെ സൃഷ്ടിക്കുന്നതില്‍ പ്രമുഖരായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയന്‍സില്‍ ബിരുദാനന്ദര ബിരുദം.ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്താണ് പലപ്പോഴും പഠനത്തിനാവശ്യമായ തുക കണ്ടെത്തിയിരുന്നത്.സ്റ്റാന്‍ഫോര്‍ഡിലേക്ക് പഠനത്തിന് അവസരം കിട്ടിയ ഘട്ടത്തില്‍ വിമാനയാത്രക്കുള്ള നിരക്ക് പോലും പിച്ചൈയുടെ പിതാവിന്റെ വാര്‍ഷിക വരുമാനത്തെക്കാള്‍ വലുതായിരുന്നു.

പെന്‍സില്‍വാനിയ സര്‍വ്വകലാശാലയുടെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്ദര ബിരുദം നേടുകയും ചെയ്തു.വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പല ചെറു കമ്പനികളിലും ജോലി ചെയ്ത ശേഷമാണ് ഗൂഗിളിലെത്തുന്നത്.2004ലാണ് ഗൂഗിളില്‍ ചേരുന്നത്.തുടര്‍ന്ന് കമ്പനി കണ്ടെത്തിയ ക്രോം ബ്രൗസര്‍,ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംങ് സിസ്റ്റം,ഗൂഗിള്‍ ടൂള്‍ബാര്‍,ഡെസ്‌ക്ടോപ്പ് സേര്‍ച്ച്,ഗാഡ്‌ജെറ്റ്‌സ്,ഗൂഗിള്‍ ഗിയേഴ്‌സ് ആന്‍ഡ് ഗാഡ്‌ജെറ്റ്‌സ് എന്നിവ വികസിപ്പിക്കുന്നതില്‍ പിച്ചൈക്ക് നിര്‍ണ്ണായക സ്ഥാനം ഉണ്ടായിരുന്നു.തുടര്‍ന്ന് ജിമെയില്‍,ഗൂഗിള്‍ മാപ്‌സ്,ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവ വികസിപ്പിച്ചതിന്റെ മേല്‍നോട്ടവും ഇദ്ദേഹത്തിനായിരുന്നു.

INDIANEWS24.COM