jio 800x100
jio 800x100
728-pixel-x-90
<< >>

രണ്ടെണ്ണം അടിച്ചാല്‍ ആരെയും എന്തും പറയാം ..പക്ഷേ ..

രണ്ടെണ്ണം അടിച്ചാല്‍ ആരേക്കുറിച്ചും എന്തും പറയാം.  പുതിയ നിയമമാണ്.കേരളത്തില്‍ മദ്യ നയം നടപ്പാക്കിയപ്പോള്‍ പൊതു ജനത്തിനു കിട്ടിയ ബോണസ് ആണ് ഈ നിയമം.ധനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ ആരെക്കുറിച്ച് വേണമെങ്കിലും പറയും.വേണ്ടി വന്നാല്‍ സ്വന്തം അച്ഛന്റെ പേരു വരെ മാറ്റി പറയും.പിറ്റേന്ന് പൊലീസ് പിടിക്കാന്‍ വരുമ്പോള്‍ രണ്ടെണ്ണം അടിച്ച ലഹരിയില്‍ പറ്റി പോയതാണ് സാറേ.അത്കൊണ്ട് എന്നെ തല്ലണ്ട ‘ഒന്ന് വിരട്ടി വിട്ടാല്‍ മതി ‘ എന്ന് പറഞ്ഞാല്‍ മതി.

ബിജു രമേശ് എന്ന അബ്കാരി മുതലാളിയാണ് ആദ്യം മാധ്യമങ്ങളെ കണ്ടു പരാതി ബോധിപ്പിച്ചത്.ഞങ്ങള്‍ ഒരു കോടി കൊടുത്തിട്ടും കാര്യം നടന്നില്ല.കൈക്കൂലി കൊടുക്കുന്നതും നിയമ വിരുദ്ധമല്ലേ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു.ഞങ്ങളെ മാണിച്ചായന്‍ പേടിപ്പിച്ച് കാശ് മേടിക്കുകയാണ് ചെയ്തത്.ബോംബെയില്‍ ഒക്കെ ഹഫ്ത പിരിക്കുന്ന പോലെയാണ് കരിങ്ങോഴയ്ക്കല്‍ മാണി അഞ്ച് കോടി ചോദിച്ചതത്രെ.

ധനമന്ത്രിയുടെ കസേരയില്‍ ഇരുന്നിട്ട് നികുതി പിരിവു ശരിയായി നടത്തിക്കൊണ്ട് പോകാന്‍ പാവം കെ.എം മാണിക്ക് പറ്റുന്നില്ല. പക്ഷേ . മുംബൈ മോഡല്‍ ഹഫ്തയ്ക്ക് കുറവില്ലെന്നാണ് ബിജു പറഞ്ഞത്.

മുംബൈ നഗരത്തില്‍ ജീവിക്കുന്ന സാധാരണക്കാര്‍ പോലും പറയുന്ന ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്.മുംബൈ നഗരത്തില്‍ കാര്യങ്ങള്‍ നടക്കണം എങ്കില്‍ മൂന്ന്‍ ‘w…w…w’ വിളമ്പണം. Wine..woman & Wealth.കേരളം അതിനും അപ്പുറം പോയി.ഇതെല്ലാം വിളമ്പിയ ശേഷം മാദ്ധ്യമങ്ങളിലൂടെ ഓരോ എപിസോഡായി വെളിപ്പെടുത്തി പുതിയ കച്ചവടത്തിനു കളമൊരുക്കുന്ന കലാപരിപാടിയാണ് കുറേ കാലമായി കേരളത്തില്‍ നടക്കുന്നത്.

കുറച്ച് നാള്‍ മുന്‍പ് വരെ സരിതയുടെ വെളിപ്പെടുത്തലുകള്‍.അത് വെളിപ്പെടുത്തി ഒടുവില്‍ ഉടുതുണി പോലും ഇല്ലാതെ എല്ലാം വെളിപ്പെട്ടു.വാട്സ് ആപ് ദൃശ്യങ്ങള്‍ കണ്ട ഉടനെ തന്നെ ജയിലില്‍ കിടിക്കുന്ന ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

‘അന്നു സരിതയുടെ കൂടെ ഉണ്ടായിരുന്നത് കേരളത്തിലെ മുന്‍ മന്ത്രിയാണ്.’

അങ്ങനെ ആദ്യത്തെ W (woman )സരിതയുടെ എല്ലാ വെള്ളിപെടുത്തലും കഴിഞ്ഞു.

ഇപ്പോള്‍ ബിജു രേമേശിന്റെ വെളിപ്പെടുത്തലുകള്‍.അത് രണ്ടാമത്തെ W(wealth).അഞ്ച് കോടി ചോദിച്ചു.ആകെ കൊടുത്തത് പതിനഞ്ച് ലക്ഷമാണ്.പി.സി ജോര്‍ജ്ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തിലെ 418 ബാറുകള്‍ തുറക്കാന്‍ പതിനഞ്ച് ലക്ഷം ഉലുവാ …..കൊണ്ട് മാണി സാറിനെ വീഴ്ത്താന്‍ പറ്റുവോ????

അത് കേട്ട് പ്രകോപിതരായ ബാര്‍ മുതലാളിമാര്‍ രണ്ട് ലാര്‍ജ്ജ് അടിച്ച് , കമ്മിറ്റി കൂടുന്ന സ്ഥലത്തെ ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നു.അഞ്ചല്ല പതിനഞ്ച് കോടിയുടെ കണക്കാണ് പുറത്ത് വന്നത്.മാണിക്കിട്ട് ഒരെണ്ണം കൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉള്ളതായി ആ ദൃങ്ങളില്‍ ബിജു രമേശ് പറയുന്നതിന്റെ ശബ്ദ രേഖ അതില്‍ ഉണ്ട്.

ഇതിനെല്ലാം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് അരൂരിലെ ബാറുടമ മനോഹരനാണ്.മാണിയുമയി കള്ള-ക്കച്ചവടത്തിനു പണം നല്‍കിയത് ഈ മനോഹരനാണ് എന്നൊക്കെ പറഞ്ഞിരുന്നു.അതൊക്കെ മനോഹരനും അന്ന് സമ്മതിച്ചു.

കള്ള് ചെന്നാല്‍ കള്ളം പുറത്ത്‌ വരും എന്നൊക്കെയുള്ളത് വെറും പാഴ്മൊഴിയാണ്.എല്ലാ കാലത്തും ഈ മൂന്നാമത്തെ W(wine) അഥവാ മദ്യം ഒരു ആയുധം തന്നെയാണ്.അതെടുത്ത് വീശാന്‍ മദ്യ കച്ചവടക്കാരെ പഠിപ്പിക്കേണ്ട കാര്യം ഉണ്ടോ.കോട്ടയത്തേ പാലാ വട്ടത്തില്‍ കളിക്കുന്ന മാണിക്ക് പഴയ ആലുമ്മൂട്ടില്‍ ചാന്നാമ്മര്‍ പൂണ്ട് വിളയാടിയ ശ്രീ പദ്നാഭന്റെ മണ്ണിലെ കളി വല്ലതും അറിയാമോ.പാവം പേടിച്ച് നിലവിളിച്ചു.

ഉമ്മന്‍ ചാണ്ടി …….മനോഹരാ…..!!!

അങ്ങനെ എല്ലാം ഒത്ത് തീര്‍പ്പില്‍ എത്തി.ഉമ്മന്‍ ചാണ്ടി മാണിയുടെ കൂടെ പാറ പോലെ ഉറച്ച് നിന്നു.പാര പോലെ എന്ന് പി.സി ജോര്‍ജ്ജ് പറയുന്നുണ്ട് എന്നത് തല്‍ക്കാലം മറക്കാം.പക്ഷേ,ആ മനോഹരന്‍ കേരളത്തിലെ ജനങ്ങള്‍ക്കിട്ട് ചെയ്ത ആ പണി.

രണ്ടെണ്ണം അടിച്ചത് ഓര്‍മ്മയുണ്ട്.ആനമയക്കിയോ മറ്റോ ആണെന്ന് തോന്നുന്നു.പിന്നെ ചുമ്മാ അച്ഛന്റെ പ്രായമുള്ള കേരളത്തിലെ  ഇടതിനും-വലതിനും ഒരു പോലെ വേണ്ടപ്പെട്ട ആ പാവം മാണിച്ചായനെ കുറിച്ച് ഇല്ലാത്തതെല്ലാം വിളിച്ചു പറഞ്ഞു.അതും മാദ്ധ്യമ പ്രവര്‍ത്തകരോട്.

ഒരു കോടി ചോദിച്ചു.പതിനഞ്ച് കൊടുത്തു.പിന്നെ ചെന്നപ്പോള്‍ അഞ്ച് കോടി ചോദിച്ചു.

രണ്ടു ലാര്‍ജ്ജ് അടിച്ചതിന്റെ പെരുപ്പില്‍ ഇരിക്കുമ്പോള്‍ ഏതോ ഒരു സുഹൃത്തിനു വേണ്ടി ചുമ്മാ ചിന്നം വിളിച്ചതാണ്.മലയാളികളും ,പോലീസും,കോടതിയും,കേരളാ കോണ്‍ഗ്രസ്സും എല്ലാവരും മറന്നു കളഞ്ഞേക്ക്.അത് കൊണ്ട് കേസുമില്ല നിയമവും ഇല്ല.ഇനി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലവില്‍ ഉള്ള കാലത്തോളം ഇനി മുതല്‍ രണ്ടെണ്ണം അടിച്ചാല്‍ ആരെയും ചാമ്പാം….മൂന്നു w,w,w വിളമ്പാന്‍ ഉള്ള സ്രോതസ്സും ഉളുപ്പില്ലായികയും വേണമെന്നു മാത്രം . (wealth,wine & woman) 

Leave a Reply