728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ടായിരം കോടി രൂപയുടെ തട്ടിപ്പുകേസിൽ ഹവാല ഇടപാടുകാരന്‍ ഫറൂക്ക് അറസ്റ്റില്‍

മുംബൈ: രണ്ടായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഫറൂക്ക് എന്ന ഹവാല ഇടപാടുകാരനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സ്റ്റേൽകോൺ ഇൻഫ്രാറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ  പേരിലാണ് തട്ടിപ്പു നടത്തിയതെന്നാണ് വിവരം. മുംബൈയിലെ സവേരി ബസാറിലുള്ള ഒറ്റമുറി ഓഫീസാണ് തട്ടിപ്പുകളുടെ കേന്ദ്രമായി പ്രവർത്തിച്ചെതന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി.2014 മുതൽ വിവിധ അന്വേഷണ ഏജൻസികൾ ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫറൂക്കിന്‍റെ വിദേശപണമിടപാടുകൾ സംബന്ധിച്ച് റവന്യൂ ഇന്‍റലിജന്‍റ്സ് വിഭാഗം 2016ൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പഞ്ചാബ് നാഷണൽബാങ്ക് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളുടെ തട്ടിപ്പുകൾക്ക് ഒത്താശ ചെയ്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ചും അന്വേഷണം നടന്നുവരുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്

ഇയാളുടെ അധോലോക ബന്ധങ്ങൾ സംബന്ധിച്ചും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഫറൂക്കിന്‍റെതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 60 ഷെൽ കമ്പനികളുടെ ഭാഗമാണ് സ്റ്റെൽകോൺ. ഈ 160 കമ്പനികളും വ്യാജപ്പേരുകളിലുള്ളതും ഇതിന്‍റെയെല്ലാം ഡയറക്ടർ‌മാർ എന്ന രീതിയിൽ നൽ‌കിയിരുന്നവരുടെ വിവരങ്ങളും വ്യാജമാണെന്നും അധികൃതർ കണ്ടെത്തി. 

INDIANEWS24 MUMBAI DESK

Leave a Reply