728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ടാമൂഴം സ്ഥിരീകരിച്ച് മോഹന്‍ലാല്‍

ഇതിഹാസ കൃതിയായ മഹാഭാരതത്തിലെ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എം ടി വാസുദേവന്‍ നായര്‍ രചിച്ച രണ്ടാമൂഴം നോവല്‍ സിനിമായുകന്നതിന് മോഹന്‍ലാലിന്റെ സ്ഥിരീകരണം.പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുക.സോഷ്യല്‍ മീഡിയയില്‍ സ്വയം പ്രഖ്യാപനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലാല്‍ ഇക്കാര്യം അറിയിച്ചത്.

തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ താരം മലയാളത്തിന്റെ പ്രിയ കഥാകാരനും മുന്‍കാല പത്രാധിപനും ഫിലിംമേക്കറുമായ എം ടി യോടുള്ള നന്ദിയും താരം രേഖപ്പെടുത്തുന്നുണ്ട്.പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ ആയിരിക്കും സംവിധാനം നിര്‍വ്വഹിക്കുക.ആയിരം കോടി ബജറ്റിലിറങ്ങുന്ന ചിത്രത്തില്‍ ബോളിവുഡിലെയും തെന്നിന്ത്യയിലെയും കൂടാതെ ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ വരെ അണിനിരക്കും.ഓസ്‌കര്‍ പുരസ്‌കാരം നേടിയ സാങ്കേതികപ്രവര്‍ത്തകരുടെ സാനിധ്യമാകും സിനിമയുടെ ഹൈലൈറ്റ്. ലോകനിലവാരത്തിലുള്ള കാസ്റ്റിങ് ഡയറ്കറാകും സിനിമയുടേത്. നൂറുഭാഷകളില്‍ ചിത്രം റിലീസിനെത്തും.

INDIANEWS24.COM Movies

Leave a Reply