728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ടാമൂഴം സിനിമയാക്കും: മോഹന്‍ലാല്‍

സാഹിത്യ പ്രേമികളെ ഏറെ ആകര്‍ഷിച്ച നോവല്‍ രണ്ടാമൂഴം സിനിമയാകുമെന്ന്‌ തീര്‍ച്ചയായി.സ്വകാര്യ വാര്‍ത്താ ചാനല്‍ പരിപാടിക്കിടെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് ഈ പ്രോജക്ട് പ്രഖ്യാപിച്ചത്.600 കോടി രൂപ മുതല്‍ മുടക്കിലാണ് നോവല്‍ സിനിമയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

1985ല്‍ മഹാഭാരതത്തിലെ ഭീമന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ച് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ രചിച്ച രണ്ടാമൂഴം നോവല്‍ വയലാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി രണ്ടാമൂഴം സിനിമയെ കുറിച്ചുള്ള ഊഹാപോഹങ്ങല്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.പഴശ്ശിരാജയ്ക്ക് ശേഷം എം ടിയും ഹരിഹരനും ഒരുമിക്കുന്ന പ്രോജക്ടാവും എന്ന തരത്തില്‍ പലപ്പോഴായി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ചില താരങ്ങളുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു.ഭീഷ്മരായി അമിതാഭ് ബച്ചന്‍, ഭീമനായി മോഹന്‍ലാല്‍, അര്‍ജ്ജുനനായി വിക്രം എന്നിങ്ങനെ പല പ്രചാരണങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് മോഹന്‍ലാല്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്.

ഈ വമ്പന്‍ പ്രോജക്ട് രണ്ട്‌ ഭാഗങ്ങളിലായാകും നിര്‍മ്മിക്കുകയെന്ന് ലാല്‍ പറഞ്ഞു.കൂടാതെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയം നിര്‍ത്തിയേക്കുമെന്ന സൂചനയും നല്‍കി.

INDIANEWS.COM Movies

Leave a Reply