jio 800x100
jio 800x100
728-pixel-x-90
<< >>

രണ്ടാമൂഴം വരുന്നു; മോഹന്‍ലാലും ബച്ചനും ഐശ്വര്യയും ഒരുമിക്കുന്നു

ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം സിനിമയാകുന്നു.ഇന്ത്യയുടെ ഇതിഹാസ കഥയായ മഹാഭാരതത്തിലെ ഭീമനെ കേന്ദ്രീകരിച്ചു എഴുതിയ നോവല്‍ ചലച്ചിത്രമാകുമ്പോള്‍ പ്രധാന കഥാപാത്രം ഭീമനെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍.ഇതിഹാസ കഥയിലെ മറ്റൊരു ശക്തനായ കഥാപാത്രം ഭീഷ്മരായി വേഷമിടുന്നത് അമിതാഭ് ബച്ചന്‍.പ്രധാന സ്ത്രീ കഥാപാത്രമായ ദ്രൗപദിയായെത്തുന്നത് ഐശ്വര്യറായി ബച്ചനായിരിക്കും.lal aiswarya

പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍(പുഷ് ശ്രീകുമാര്‍) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ്‌നടന്‍ വിക്രം അര്‍ജുനനാകും.വ്യാഴാഴ്ച്ച ഉച്ച മുതലാണ് ഇന്ത്യന്‍ സിനിമാലോകത്തിന്റെ തന്നെ ശ്രദ്ധപിടിച്ചുപറ്റിക്കൊണ്ട് ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. എം ടി തന്നെയായിരിക്കും ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുക.ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാനായിരിക്കും നിര്‍വ്വഹിക്കുക.250 കോടി മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്.amitabh_bachchan_mohanlal

INDIANEWS24.COM MOVIES

Leave a Reply