jio horizontal
728-pixel-x-90
<< >>

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ റിപ്പോര്‍ട്ടര്‍ അന്തരിച്ചു

ലണ്ടന്‍:രണ്ടാം ലോകമഹായുദ്ധം റിപ്പോര്‍ട്ട് ചെയ്ത ആദ്യ മാധ്യമപ്രവര്‍ത്തക ക്ലെയര്‍ ഹോളിങ്‌വര്‍ത്ത്(105) ലോകത്തോട് വിടപറഞ്ഞു.ബ്രിട്ടീഷ് ജേണലിസ്റ്റ് ആയ അവരുടെ അന്ത്യം ഹോങ്കോങ്ങിലായിരുന്നു.പോളണ്ടില്‍ നിന്നും ജര്‍മനിയിലേക്കുള്ള യാത്രക്കിടെ അതിര്‍ത്തിയിലെ ജര്‍മ്മന്‍ സൈനീക നീക്കം ശ്രദ്ധിയില്‍പ്പെട്ട് അക്കാര്യം ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തെ അറിയിക്കുകയായിരുന്നു.

1911ല്‍ ലെസ്റ്റില്‍ ജനിച്ച ക്ലെയര്‍ മാധ്യമപ്രവര്‍ത്തകയല്ലായിരുന്നെങ്കിലും പോളണ്ട് – ജര്‍മ്മനി അതിര്‍ത്തിയിലെ അസാധാരണ സൈനിക നീക്കം കണ്ട് വിവരം കൈമാറുകയായിരുന്നു.തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം ജര്‍മന്‍ സൈന്യം ആക്രമണം ആരംഭിച്ച വിവരവും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ക്ലെയര്‍ ഹോളിങ്‌വര്‍ത്ത് ആയിരുന്നു.

1946ല്‍ ജറുസലേമില്‍ കിംഗ് ഡേവിഡ് ഹോട്ടല്‍ ബോംബാക്രമണത്തില്‍ തകര്‍ന്നപ്പോള്‍ പരിസരത്തുണ്ടായിരുന്നു ക്ലെയര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.വിയറ്റ്‌നാം, അല്‍ജീറിയ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ യുദ്ധകാര്യ റിപ്പോര്‍ട്ടറായി സേവനമനുഷ്ടിച്ച അവര്‍ പിന്നീട് ഹോങ്കോങ്ങില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

INDIANEWS24.COM London

Leave a Reply