728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും,മന്ത്രിസഭാ പട്ടിക പൂര്‍ത്തിയായി

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിലെ  കേന്ദ്രമന്ത്രിമാരുടെ പട്ടികയായി.ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പട്ടികയ്ക്ക്  തീരുമാനമായത്.അതേസമയം, പുതിയ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദി മുൻ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയെ കണ്ടു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അരുൺ ജയ്‍റ്റ്‍ലി പിൻമാറിയത്. തൽക്കാലം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.അരുൺ ജയ്‍റ്റ്‍ലിക്ക് പകരം ധനമന്ത്രിസ്ഥാനത്തേക്ക് മുൻ ഊർജ, റെയിൽ മന്ത്രി പിയൂഷ് ഗോയൽ എത്തുമെന്നായിരുന്നു സൂചനകൾ. എന്നാൽ, ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിലുണ്ടാകണം എന്ന് തന്നെയാണ് നരേന്ദ്രമോദിയുടെ താത്പര്യം എന്നാണ് പുതിയ വാര്‍ത്തകള്‍.

ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ. 1500 ഓളം അതിഥികളും ബിംസ്‍ടെക് രാജ്യത്തലവൻമാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.രാജ്നാഥ് സിംഗ്,നിതിൻ ഗഡ്‍കരി,പ്രകാശ് ജാവദേക്കർ,സ്മൃതി ഇറാനി,നിർമ്മലാ സീതാരാമൻ, അർജുൻ മേഘ്‍വാൾ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ പുതിയ മന്ത്രിസഭയിലും അംഗങ്ങളാകും എന്നാണ് സൂചന. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടര്‍ന്നേക്കും.

അതെസമയം കേരളത്തിൽ നിന്ന് രാജ്യസഭാ എം പിയായ വി മുരളീധരൻ,കുമ്മനം രാജശേഖരൻ,അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന  ന    ന്യൂനപക്ഷ പ്രതിനിധി കൂടിയായ അൽഫോൺസ് കണ്ണന്താനം ആദ്യ പട്ടികയില്‍ ഇടം  നേടാനാണ് സാധ്യത. പക്ഷെ  ബി ജെ പി നേതൃത്വം അടിയന്തിരമായി    കുമ്മനം രാജശേഖരനെ  ന്യൂഡല്‍ഹിയിലേക്ക് വരുത്തിയതോടെ കുമ്മനത്തിനു സാധ്യതയേറി എന്നും റിപ്പോര്‍ട്ടുകളുണ്ട്.കേരളത്തിലെ ബി ജെ പിയിലും അടിയന്തിര മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ ശ്രീധരന്‍ പിള്ളയ്ക്ക് പകരം കെ.സുരേന്ദ്രന്‍ പ്രസിഡന്‍റ് സ്ഥാനത്തെയ്ക്ക് വരാന്‍ സാധ്യതയുണ്ട് എന്നറിയുന്നു.കേന്ദ്ര മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായേക്കും.കുമ്മനം ഇല്ലെങ്കില്‍ സുരേഷ്ഗോപിയോ ശോഭാ സുരേന്ദ്രനോ ശ്രീധരന്‍ പിള്ളയോ  എം ടി രമേശോ മത്സരിക്കും.മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ തന്നെ മത്സരിച്ചെക്കും.

INDIANEWS24 NEW DELHI DESK

Leave a Reply