jio 800x100
jio 800x100
728-pixel-x-90
<< >>

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു,പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രൌഡോജ്വലമായ സത്യപ്രതിജ്ഞ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടന്നു.വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്  എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്‌തു.

 

 

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ വിജയരാഘവൻ, ഇ പി ജയരാജൻ, തോമസ് ഐസക്, എം എം മണി, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍,എം മുകേഷ്,വി ജോയ് തുടങ്ങിയ എം എല്‍ എ മാര്‍,ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍,ഇതര മത നേതാക്കന്മാര്‍ തുടങ്ങിയവര്‍ അടക്കം രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം സമുജ്വലമാ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ വിജയമാണ് എല്‍ഡിഎഫിന്റെ വിജയം. ഒട്ടേറെ വന്‍കിട പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാരിന് പൂര്‍ത്തീകരിക്കാനായി. അതില്‍ ജനങ്ങളുടെ സഹകരണം സര്‍ക്കാരിന് കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. അനാവശ്യ സംഘര്‍ഷമല്ല, സമാധാന ജീവിതമാണ് ജനം കാംക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായി ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയപ്പോഴും ജനം ഒപ്പം നിന്നില്ല.

ഒരാളെയും ഒഴിവാക്കാത്ത വികസനമായിരിക്കും നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകളിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകും മുന്‍ഗണന നല്‍കുക. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഉന്മൂലം ചെയ്യുമെന്നും പിണറായി അറിയിച്ചു. അഗതികളെ ദാരിദ്യരേഖയ്ക്ക് മുകളിലെത്തിക്കും. കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും.  പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

INDIANEWS24 TVPM DESK

Leave a Reply