728-pixel-x-90-2-learn
728-pixel-x-90
<< >>

രണ്ടാം ടെസ്റ്റ്‌ : ഇന്ത്യ ശക്തമായ നിലയില്‍ : ഇഷാന്തിന് 6/51

വെല്ലിങ്ടണ്‍ : വര്‍ദ്ധിതവീര്യത്തോടെ ആഞ്ഞടിച്ച ഇന്ത്യന്‍ പേസ് ബൌളിങ്ങിനു മുന്നില്‍ ന്യൂസീലാന്‍ഡ് തകര്‍ന്നു. കേവലം 192 റണ്‍സിന് ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിങ്ങ്സ് അവസാനിച്ചു.തുടര്‍ന്ന്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടി.

വരുന്ന ടൂര്‍ണമെന്റുകളില്‍ തന്നെ പുറത്ത് നിര്‍ത്തിയ സെലക്ടര്മാര്‍ക്ക് ചുട്ട മറുപടിയാണ് ഇഷാന്ത് ശര്‍മ്മ നല്‍കിയത്. 17 ഓവര്‍ ബൌള്‍ ചെയ്ത ഇഷാന്ത് ശര്‍മ്മ 51 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റുകളാണ് പിഴുതത്.ഇതോടെ ഈ പരമ്പരയില്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് 15 വിക്കറ്റുകളായി.ഫുള്‍ട്ടണ്‍ (13), റൂതര്‍ഫോഡ് (12), ലതാം (0), ആന്‍ഡേഴ്‌സണ്‍ (24), വാട്‌ലിങ് (0), സൗത്തി (32) എന്നിവരെയാണ് ശര്‍മ തിരിച്ചയച്ചത്.അവശേഷിച്ച നാല് വിക്കറ്റുകള്‍ മുഹമ്മദ്‌ സമി നേടി.. ഒന്നാം ടെസ്റ്റിലെ ഇരട്ടസെഞ്ച്വറിക്കാരന്‍ മെക്കല്ലം(8) ,വില്ല്യംസണ്‍ (47), നീഷാം (33), ബൗള്‍ട്ട്് (2) എന്നിവരായിരുന്നു ഷമിയുടെ നാല് ഇരകള്‍ . 47 റണ്‍സെടുത്ത കെയിന്‍വില്ല്യംസനാണ് ടോപ്‌സ്‌കോറര്‍ . നീഷം 33 ഉം സൗത്തി 32 ഉം റണ്‍സുകള്‍ നേടി.second test wellington

തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനം ശിഖര്‍ ധവാന്‍ തുടരുകയാണ്. ധവാന്‍ 71 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്നു. ഓപ്പണര്‍ മുരളി വിജയും (2) ചേതേശ്വര്‍ പൂജാരയും (19) ആണ് പുറത്തായത്. നൈറ്റ് വാച്ച്മാനായി എത്തിയ ഇന്നത്തെ ഹീറോ  ഇശാന്ത് ശര്‍മ 3 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു. രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ചേര്‍ന്ന് 87 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആതിഥേയരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.രണ്ടു ടെസ്റ്റുള്ള പരമ്പരയില്‍ ഒന്നാം ടെസ്റ്റ് വിജയിച്ച ന്യൂസീലന്‍ഡ് മുന്നിലാണ്.ഒന്നാം ടെസ്റ്റില്‍ വിജയത്തിന്റെ പടിവാതിലിലാണ് ഇന്ത്യ 40 റണ്‍സിനു കീഴടങ്ങിയത്. രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍  ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാം. ആദ്യ ഇന്നിങ്ങ്സില്‍ 150 റണ്‍സിന്‍റെയെങ്കിലും ലീഡ് നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ ധോനിക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.

INDIANEWS24 SPORTS DESK

Leave a Reply