728-pixel-x-90-2-learn
728-pixel-x-90
<< >>

രഞ്ജിത് മഹേശ്വരിയുടെ അവാര്‍ഡ്:ഫയലുകള്‍ കാണാനില്ല

ദില്ലി :രഞ്ജിത് മഹേശ്വരിയുടെ അവാര്‍ഡ് സംബന്ധിച്ച അനിശ്ചിതത്വം കൂടുതല്‍ സങ്കീര്‍ണമായി. 2008ല്‍ കൊച്ചിയില്‍ നടന്ന ദേശീയ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ മരുന്നടിച്ചതിന് പിടിക്കപ്പെട്ടുവെന്നാണ് രഞ്ജിത്തിനെതിരായ ആരോപണം. അന്നത്തെ പരിശോധനയുടെ ഫയലുകള്‍ കാണാതായതാണ് അവാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ കാരണം.
അവാര്‍ഡ് വിവാദത്തെ തുടര്‍ന്ന് കായിക മന്ത്രാലയം ദേശീയ ഓപണ്‍ അത്ലറ്റിക് മീറ്റിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ , ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്നാണ് ദേശീയ അത്ലറ്റിക് ഫെഡറേഷന്‍ വെളിപ്പെടുത്തിയത്. ഓഫിസ് മാറ്റത്തിനിടെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നാണ് വിശദീകരണം. അത്ലറ്റിക് മീറ്റിന്‍റ സമയത്ത് ജലദോഷത്തിനുള്ള മരുന്ന് മാത്രമാണ് കഴിച്ചതെന്നാണ് രഞ്ജിത്തിന്‍െറ വിശദീകരണം.
അത്ലറ്റിക് ഫെഡറേഷനും ഇതു ശരിവെച്ചിരുന്നു. എന്നാല്‍ , ഫയലുകള്‍ കാണാനില്ലെന്ന  ഫെഡറേഷന്‍റ നിലപാട് ഇവരുടെ വാദങ്ങള്‍ക്കുമേല്‍ സംശയം പടര്‍ത്തി.
അതിനിടെ, അര്‍ജുന അവാര്‍ഡ് കാര്യത്തില്‍ തീരുമാനം കാത്ത് ശനിയാഴ്ച മുതല്‍ ദല്‍ഹിയില്‍ കഴിയുന്ന രഞ്ജിത്ത് ദേശീയ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച റാഞ്ചിയിലേക്ക് പോയി.

Leave a Reply