jio 800x100
jio 800x100
728-pixel-x-90
<< >>

രഞ്ജിത്തിന്‍റെ കാല, രജനിയുടേതും.. അതിജീവനത്തിന്‍റെ ഇതിഹാസമായി”കാല”നിറഞ്ഞു കവിയുന്നു!!

കറുപ്പിന്റെ രാഷ്ട്രീയത്തെ ഉയരത്തിലേറ്റിക്കൊണ്ടാണ് കാല അവസാനിക്കുന്നത്.കബാലിയില്‍ പാ രഞ്ജിത്ത് പറഞ്ഞുവെച്ച ദളിത്, അധ്വാനവര്‍ഗ്ഗ രാഷ്ട്രീയത്തെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോവുകയും പ്രേക്ഷകരോട് അടുപ്പിക്കുകയുമാണ് കാല.രജനീകാന്ത് എന്ന താരത്തിന്‍റെ വെ ള്ളിത്തിരയിലെ അമാനുഷികതയേക്കാള്‍ അദ്ദേഹത്തിലെ നടനെക്കൂടി പരിഗണിച്ച ചിത്രമായിരുന്നു കബാലി. സാധാരണ തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലെ അധോലോക നായകന്മാരില്‍നിന്ന് വിഭിന്നമായിരുന്നു രജനിയുടെ കബലീശ്വരന്‍.കബാലിയേക്കാള്‍ ഒരു പടി   മുന്നിലെത്തി കരികാലന്‍ എന്ന കാല.

കബലീശ്വരന്‍റെ ഇടം ക്വാലലംപൂര്‍ ആയിരുന്നെങ്കില്‍ ‘കരികാലന്‍റേ’ത് മുംബൈയിലെ ലോകപ്രസിദ്ധ ചേരി പ്രദേശമായ ധാരാവിയാണ്. ജീവിതം ‘വികസിപ്പിക്കാമെന്നുമുള്ള വാഗ്‍ദാനവുമായി ചേരി ഒഴിപ്പിക്കാനെത്തുന്ന ഭരണകൂട-കോര്‍പറേറ്റ് സംഘത്തോട് കാല എന്ന അധോലോക നായകനെ മുന്‍നിര്‍ത്തി ചേരിനിവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിലൂടെ ആധുനിക ഇന്ത്യയുടെ കനപ്പെട്ട രാഷ്ട്രീയം പറയുകയാണ് പാ.രഞ്ജിത്ത് മാസും ക്ലാസും ചേര്‍ന്നുള്ള കാലയിലൂടെ.രജനീകാന്ത്‌ എന്ന ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്രൌഡ് പുള്ളറിന്‍റെ  കരിയറിലെ മികച്ച സിനിമകയായി കാല വിലയിരുത്തപ്പെടുകയാണ്.തീര്‍ത്തും അപ്രതീക്ഷിതമാണ് ‘കാല’യിലെ പല രംഗങ്ങളും. ഇന്‍റര്‍‌വെലിന് മുമ്പ് വരെ കബാലിയുടെ മറ്റൊരു പതിപ്പെന്ന് തോന്നിപ്പിക്കും വിധം ഇഴഞ്ഞു നീങ്ങുന്ന കാലയില്‍ തുടര്‍ന്ന്‍ കാണുന്നത് ഒരു കത്തിയെരിയലാണ്.nana

രജനീകാന്തിന്‍റെ പല രംഗങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സമ്പത്തിനെ കുടയുപയോഗിച്ച് നേരിടുന്ന സീന്‍, മഴയത്തുള്ള ആക്ഷന്‍ രംഗം, രജനിയുടെ മദ്യപിച്ചിട്ടുള്ള നൃത്ത രംഗം തുടങ്ങി രജനി ആരധകരുടെ മനസുനിറയ്ക്കുന്ന രംഗങ്ങള്‍ ധരാളമാണ്. വൈകാരിക രംഗങ്ങളിലും രജനി കയ്യടക്കത്തോടെ അഭിനയിച്ചിരിക്കുന്നു..ഒരു പക്ഷെ എന്നോ താന്‍ തന്നെ മറന്ന തന്നിലെ നടനെ രജനീകാന്ത് വീണ്ടും കണ്ടെത്തിയെന്നു തോന്നും കാലയിലെ പ്രകടനം നിരീക്ഷിച്ചാല്‍.പ്രത്യകിച്ചു ഈശ്വരി റാവുമായുള്ള രസതന്ത്രം പ്രേക്ഷകന്‍റെ മനസ് നിറയ്ക്കും.അസാമാന്യ പ്രകടനമാണ് ഈ നടി കാഴ്ച വെച്ചിരിക്കുന്നത്.ഒപ്പം സമുദ്രക്കനിയും ഹുമ ഖുറേഷിയും കൂടാതെ വ്യക്തിത്വമുള്ള ഒരു പിടി കഥാപാത്രങ്ങളും.കാലയുടെ മികവുകളിലൊന്ന് കൃത്യമായ കാസ്റ്റിംഗാണ്.എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

പക്ഷെ ചിത്രത്തിന്റെ ഹൈലൈറ്റ് നാനാ പടേക്കര്‍ അനശ്വരമാക്കിയ ഹരി ദാദ എന്ന പ്രതിനായകന്റേതാണ്.നാന പടേക്കർ അവതരിപ്പിച്ച “വില്ലൻ” കഥാപാത്രം തമിഴ് സിനികളിലെ തന്നെ എണ്ണം പറഞ്ഞ “വില്ലന്മാരിൽ” ഒന്നു തന്നെയായിരിക്കും.ടെറിഫിക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു മികച്ച ക്ലൈമാക്സ്‌ മെനഞ്ഞ പാ രഞ്ജിത്തിലെ ക്രാഫ്റ്റ് മാൻ വലിയ ഒരു കയ്യടി അർഹിക്കുന്നു.കാലയെ ഒരു മികച്ച സിനിമാറ്റിക് അനുഭവം ആകുന്നതും നായകൻ,വില്ലൻ,ക്ലൈമാക്സ് എന്നീ മൂന്നു  കാര്യങ്ങൾ തന്നെയാണ്.

മുംബൈ നഗരത്തിലെ ചേരികളിൽ സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്നങ്ങളുടെയും അതിന്റെ രാഷ്ട്രീയത്തിന്റെയും അവിടത്തെ ജീവിതസാഹചര്യങ്ങളുടെ മുതലെടുപ്പിനെയും മുമ്പെങ്ങും കാണാത്ത വിധം ഗംഭീരമായി സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.ഒന്നുമില്ലാത്തവനെ പോലും ചൂഷണം ചെയ്യാനിറങ്ങുന്നവരുടെ മുന്നിലേക്കാണ് രഞ്ജിത് കരികാലന്‍ എന്ന നായകനെ അവതരിപ്പിക്കുന്നത്.പോരാടാന്‍ ചേരിയിലെ ജനതയ്ക്കുള്ളത് അവരുടെ ശരീരം മാത്രമാണ്. സ്വ ശരീരവും അടിയറവ് പറയാത്ത ആത്മാഭിമാനവും ആയുധമാക്കി പോരാടാനാണ് കാല ആഹ്വാനം ചെയ്യുന്നത്. അതിജീവനത്തിന്‍റെ ഇതിഹാസമായി കാല മാറുന്നതവിടെയാണ്.. “നിലം ഉങ്കൾക്കു അധികാരം,നിലം എങ്കൾക്കു വാഴ്കെ” എന്നു ഒരു സീനിൽ നാനാ പടേക്കറുടെ ഹരി ദാദ  എന്ന പ്രതിനയകനോട് രജനിയുടെ കാല എന്ന നായകന്‍ പറയുന്നുണ്ട്.ഇത് തന്നെയാണ് കാലയിലെ രാഷ്ട്രീയം.ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന  ബുദ്ധന്റെയും അംബേദ്കരുടെയും പെരിയോരുടേയും ബിംബങ്ങളിലൂടെയും ക്ലൈമാക്സില്‍ വെളുപ്പിന് മുകളില്‍ സംഹാര താണ്ഡവമാടുന്ന കറുപ്പ്- നീല – ചുവപ്പ് വര്‍ണ്ണങ്ങളുടെ സന്നിവേശത്തിലൂടെയും തന്റെ രാഷ്ട്രീയം അതിശക്തമായി അത്യുച്ചത്തില്‍  വിളിച്ചു പറയാന്‍ പാ. രഞ്ജിത്തിനു കഴിഞ്ഞിരിക്കുന്നു.rajni easwari rao

SANUSATHYAN  INDIANEWS24 MOVIE DESK

Leave a Reply