jio 800x100
jio 800x100
728-pixel-x-90
<< >>

രജിനീകാന്ത് സഹയാത്രികന്‍, കാളിദാസന്‍ വെരിഹാപ്പി….!

വലിയൊരല്‍ഭുതം സംഭവിച്ച ത്രില്ലിലാണ് ജയറാമിന്റെ മകന്‍ കാളിദാസന്‍.ചെറിയ അല്‍ഭുതമല്ല ഒരു പൂവ് ആഗ്രഹിച്ചപ്പോള്‍ പൂക്കാലം കിട്ടിയ സന്തോഷം.

തിങ്കളാഴ്ച്ച കാളിദാസന്റെ ഫേസ് ബുക്കില്‍ പേജില്‍ വന്ന പോസ്റ്റിലൂടെയാണ് യുവനടനിലേക്ക് ചുവടുവെക്കുന്ന ഈ കൊച്ചു താരത്തിന്റെ സന്തോഷവാര്‍ത്ത പരന്നത്.താന്‍ ആഗ്രഹിക്കുന്നതെല്ലാം ദൈവം കരുതിവെക്കുമെന്ന് സ്തുതിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.തമിഴ് മന്നന്‍ രജനീകാന്തിനെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്ന് കലശലായി ആഗ്രഹിച്ചിരുന്നു.വിദേശ യാത്രയ്ക്ക് പുറപ്പെട്ട കാളിദാസനൊപ്പം ഫ്‌ളൈറ്റില്‍ തൊട്ടരികില്‍ ഇരുന്നത് സാക്ഷാല്‍ രജനീകാന്ത്.പരിചയപ്പെട്ടും വിശേഷം പറഞ്ഞും സെല്‍ഫിയെടുത്തും ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് അഞ്ച് മണിക്കൂര്‍.മലേഷ്യയിലേക്കായിരുന്നു യാത്ര.

INDIANEWS24.COM Movies

Leave a Reply