728-pixel-x-90-2-learn
728-pixel-x-90
<< >>

രജനികാന്ത്-ഷങ്കര്‍ ടീമിന്‍റെ 2.0യെയും ഷാരുഖ് ഖാന്‍റെ സീറോയെയും പിന്നിലാക്കി ഒടിയന്‍റെ തേരോട്ടം

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തുന്ന ഒടിയന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വാര്‍ത്തകള്‍ സൃഷ്ടിച്ച്ചുകൊണ്ടിരിക്കുകയാണ്.മോഹന്‍ലാലും പ്രകാശ്‍ രാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഓരോ വാര്‍ത്തകളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.മലയാള സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ  റിലീസിന് തയാറെടുക്കുന്ന ഒടിയനെത്തേടി ഒരു റെക്കോര്‍ഡ് കൂടി എത്തിയിരിക്കുകയാണ്.ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി  പട്ടിക  യിലെ ഒന്നാം സ്ഥാനമാണ് ഒടിയന്‍ കരസ്ഥമാക്കിയത്.

രജനികാന്ത്-ഷങ്കര്‍  ടീമിന്‍റെ മാഗ്നം ഓപ്പസ് ചിത്രമായ  2.0യെയും ഷാരുഖ് ഖാന്‍റെ സീറോയെയും പിന്നിലാക്കിയാണ് ഒടിയന്‍റെ ഈ തേരോട്ടം. ബോളിവുഡിലെ വന്‍ താരങ്ങളുടെ മറ്റ് ചിത്രങ്ങളും ഒടിയന് ബഹുദൂരം പിന്നിലാണ്.കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 14നാണ് ഒടിയന്‍ തീയറ്ററുകളില്‍ എത്തുന്നത്. പാലക്കാട്ടെ പാടി പറഞ്ഞ ഒടിവിദ്യകളുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി യന്‍ മാണിക്യന്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നു. ശ്രീകുമാര്‍ മേനോനാണ് സംവിധാനം.ഹരികൃഷ്ണന്‍ തിരക്കഥ yo  യൊരുക്കുന്ന ചിത്രത്തിനു ക്യാമറ ചലിപ്പിച്ചത് പുലി മുരുകനിലൂടെ  ദേശീയ ശ്രദ്ധ പിടിച്ച്പറ്റിയ കൃതഹസ്തനായ ഷാജി കുമാറാണ്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.lal odiyan

INDIANEWS24 MOVIE DESK

 

Leave a Reply