jio 800x100
jio 800x100
728-pixel-x-90
<< >>

രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു; പുതിയ പാര്‍ട്ടി രൂപീകരിക്കും

ചെന്നൈ: തമിഴ് സിനിമാലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയപ്രഖ്യാപനം നടത്തി. തന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച്ച രാവില ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ് രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിത്. തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലാണ്. അതു മാറ്റാന്‍ ശ്രമിക്കും. സ്ഥാനമാനങ്ങള്‍ മോഹിക്കുന്നില്ല. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങള്‍ തമിഴ്‌നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിര്‍വഹണം കൊണ്ടുവരാനാണു താന്‍ ആഗ്രഹിക്കുന്നത് – അദ്ദേഹം പറഞ്ഞു. സത്യസന്ധത, ജോലി, വളര്‍ച്ച എന്നിവയായിരിക്കും നമ്മുടെ പാര്‍ട്ടിയുടെ മൂന്നു മന്ത്രങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണോ വേണ്ടയോ എന്നു നമുക്ക് ആലോചിക്കാം.

INDIANEWS24.COM Chennai

Leave a Reply