728-pixel-x-90-2-learn
728-pixel-x-90
<< >>

രക്ഷിക്കാന്‍ ശ്രമിച്ചവരെ അച്ഛന്‍ തടഞ്ഞു; മകള്‍ മുങ്ങിമരിച്ചു

ദുബായ്: രക്ഷിക്കാന്‍ ശ്രമിച്ച ലൈഫ് ഗാര്‍ഡിനെ അച്ഛന്‍ തടഞ്ഞതിനെത്തുടര്‍ന്ന് മകള്‍ മുങ്ങിമരിച്ചു. ദുബായ് ബീച്ചിലാണ് സംഭവം. അച്ഛനെതിരെ പോലീസ് കേസെടുത്തു. അപരിചിതരായ പുരുഷന്മാര്‍ സ്പര്‍ശിക്കുന്നത് മകള്‍ക്ക് അപമാനമാകുമെന്നും അതില്‍ ഭേദം അവള്‍ മരിക്കുന്നതാണ് എന്ന്‍ പറഞ്ഞാണ് രക്ഷിക്കാനെത്തിയവരെ പിതാവ് തടഞ്ഞത്.

മരിച്ച യുവതിയുടെയോ പോലീസ് കസ്റ്റഡിയില്‍ ഉള്ള പിതാവിന്റെയോ വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഏഷ്യന്‍ വംശജരായ ഇവര്‍ മറ്റ് കുടുംബാംഗങ്ങളോടൊപ്പം ബീച്ചില്‍ ഉല്ലസിക്കാന്‍ വന്നതാണ്‌. ഇരുപതുകരിയായ  യുവതി ഇതിനിടെ തിരയില്‍പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ട് ലൈഫ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കുതിച്ചെത്തിയെങ്കിലും യുവതിയുടെ അജാനുബാഹുവായ പിതാവ് ഇവരെ കായികമായി തടഞ്ഞുനിര്‍ത്തുകയായിരുന്നു.

 

Leave a Reply