728-pixel-x-90-2-learn
728-pixel-x-90
<< >>

രക്തം നല്‍കാന്‍ വേണ്ടി മാത്രം നധീഷ് മറുരാജ്യത്തു നിന്നെത്തി

കുവൈറ്റ്‌സിറ്റി: കുടുംബബന്ധമോ സൗഹൃദമോ ഇല്ലാതെ തന്നെ അപൂര്‍വ്വ ഇനം രക്തം നല്‍കാന്‍ വേണ്ടിമാത്രം ഖത്തറിലുള്ള മലയാളി യുവാവ് കുവൈറ്റിലെത്തി. ലക്ഷത്തില്‍ നാല് പേരില്‍ മാത്രം കണ്ട് വരുന്ന ബോംബേ ഗ്രൂപ്പ് എന്ന രക്തം നല്‍കാന്‍ പ്രവാസിയായ നിധീഷ് രഘുനാഥ് ആണ് കുവൈറ്റിലെത്തിയത്. കുവൈറ്റില്‍ താമസമാക്കിയ കര്‍ണ്ണാടക സ്വദേശിനിക്കാണ്‌ രക്തം ആവശ്യമായി വന്നത്.

ബ്ലഡ് ഡോണേഴ്‌സ് കേരള-ഖത്തര്‍-കുവൈറ്റ് ചാപ്റ്ററുകളുടെ ഏകോപനമാണ് ഈ അപൂര്‍വ്വ രക്തധാനത്തിന് വഴി തുറന്നത്. കുവൈറ്റില്‍ ടാക്‌സി ഓടിക്കുന്ന ദയാനന്ദന്റെ ഭാര്യ വിനീതയുടെ സിസേറിയന്‍ നടത്തുന്നതിനാണ് രക്തം ആവശ്യമായി വന്നത്. നവംബര്‍ 25നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ യുവതിയുടെ ബോംബേ ഗ്രൂപ്പില്‍ പെട്ട രക്തം ദാനം ചെയ്യാനാകുന്ന ഡോണറെ കിട്ടാത്തതിനെ തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.

ഇതോടെയാണു ബ്ലഡ് ഡോണേര്‍സ്സ് ഫോറം കുവൈത്ത് ചാപ്റ്ററിന്റെ പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്ത് നിധീഷ് രഘുനാഥിനെ കണ്ടെത്തുന്നത്. ഖത്തറിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നിധീഷ് കുവൈറ്റിലെ ആശുപത്രിയിലെത്തി രക്തപരിശോധന നടത്തി. പിന്നീട് ജാബിരിയ ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാനം നടത്തി.

INDIANEWS24.COM Gulf Desk

Leave a Reply