728-pixel-x-90-2-learn
728-pixel-x-90
<< >>

യേശുദാസിന് പത്മവിഭൂഷൺ; ശ്രീജേഷ്, കോഹ്ലി – പത്മശ്രീ

ന്യൂഡൽഹി:ഗാനഗന്ധർവൻ കെ ജെ യേശുദാസിന് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ.റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ഗോൾകീപ്പർ ആർ ശ്രീജേഷ് അടക്കം ആറ് മലയാളികൾക്ക് പത്മശ്രീ.

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി,കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,കർണാട്ടിക് സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ, വടകര കടത്തനാടൻ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കൾ എന്നിവരാണ് പത്മശ്രീ നേടിയ മറ്റു മലയാളികൾ.റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ബുധനാഴ്ചയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.യേശുദാസ് ഉൾപ്പെടെ ഏഴുപേർക്കാണ് ഇത്തവണ പത്മവിഭൂഷൺ സമ്മാനിക്കുക.എൻ സി പി ദേശിയ അധ്യക്ഷൻ ശരദ് പവാർ,ആത്മീയ ആചാര്യൻ ജഗ്ഗി വാസുദേവ്, മുരളി മനോഹർ ജോഷി തുടങ്ങിയവർ പത്മവിഭൂഷൺ നേടിയവരിൽ ഉൾപ്പെടുന്നു.ഏഴ് പേരെയാണ് പത്മഭൂഷൺ പുരസ്‌കാരത്തിനായും തിരഞ്ഞെടുത്തത്.

പത്മശ്രീക്ക് അര്ഹരായവരിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി,ഇക്കഴിഞ്ഞ വര്ഷം നടന്ന പാരാലിമ്പിക്‌സിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു,ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി സാക്ഷി മാലിക്,റിയോ ഒളിമ്പിക്സ് ജിംനേഷ്യത്തിൽ നാലാം സ്ഥാനത്തെത്തിയ ദിപ കര്മാകർ തുടങ്ങിയവരും ഉൾപ്പെടുന്നു.75 പേരാണ് ഈ വര്ഷം പത്മശ്രീ നേടിയത്.

INDIANEWS24.COM NEWDELHI

Leave a Reply