728-pixel-x-90-2-learn
728-pixel-x-90
<< >>

യേശുദാസിന്റെ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രവേശനം: വിയോജിപ്പില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറി തൊഴണമെന്ന യേശുദാസിന്റെ ആവശ്യത്തില്‍ താല്‍പര്യക്കുറവില്ലെന്ന് സുരേക്ഷ് ഗോപി എം പി. ഇക്കാര്യത്തില്‍ ഭക്തരുടെ വികാരം വൃണപ്പെടുത്തിക്കൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ അദ്ദേഹം എല്ലാവര്‍ക്കും ശരിയാണെന്ന് തോന്നുന്നുവെങ്കില്‍ യേശുദാസ് കയറുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി.

യേശുദാസിന്റെ താല്‍പര്യത്തില്‍ അനുകൂല നിലപാടാണ് സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിച്ച നിലപാട്. വിശ്വാസികള്‍ക്ക് എല്ലാം ആരാധനക്ക് അവസരമുണ്ടാകണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് യേശുദാസ് ക്ഷേത്രം ഭരണസമിതിക്ക് കത്ത് നല്‍കിയത്.ക്ഷേത്രപ്രവേശന വിളംബരം അനുസരിച്ച് ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നവര്‍ക്ക് ക്ഷേത്ര പ്രവേശനം ആകാം. ഇക്കാര്യം സൂചിപ്പിച്ചാണ് യേശുദാസ് കത്ത് നല്‍കിയത്. ക്ഷേത്രം ഭരണസമിതിയോഗത്തില്‍ തന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.

INDIANEWS24.COM T V P M

Leave a Reply