728-pixel-x-90-2-learn
728-pixel-x-90
<< >>

യേശുദാസിനെ സമ്മാനിച്ച രാമന്‍ നമ്പിയത്ത് അന്തരിച്ചു

പാലക്കാട്: യേശുദാസിനെ മലയാളത്തിനും ഭാരതത്തിനു തന്നെയും സമ്മാനിച്ച ആദ്യകാല സിനിമ നിര്‍മാതാവും ഗാനരചയിതാവുമായ രാമന്‍ നമ്പിയത്ത് (90) അന്തരിച്ചു. അദ്ദേഹം ദീര്‍ഘകാലമായി മകനും കുടുംബത്തിനും ഒപ്പം ഒറ്റപ്പാലം അനങ്ങാടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

രാമന്‍ നമ്പിയത്തിന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്. എഴുത്തും അഭിനയവും രാഷ്ട്രീയവുമായി നടന്നിരുന്ന നമ്പിയത്തിന്‍റെ സിനിമാ നിര്‍മ്മാണ സംരംഭം സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും യേശുദാസ് എന്ന ലെജണ്ടിനെ സൃഷ്ടിക്കാന്‍ ഉപകരിച്ചു.1961 നവംബര്‍ 14 നാണ് കെ ജെ യേശുദാസിന്റെ ശബ്ദം ആദ്യമായി മലയാള സിനിമയില്‍ മുഴങ്ങിക്കേട്ടത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്ന ശ്രീനാരായണ ഗുരുവിന്‍റെ ശ്ലോകത്തിലായിരുന്നു യേശുദാസിന്റെ തുടക്കം. തുടര്‍ന്ന്‍  ശാന്താ പി. നായര്‍ക്കൊപ്പം അറ്റന്‍ഷന്‍ പെണ്ണേ എന്ന യുഗ്മഗാനവും.സംഗീതം നല്‍കിയത്  എം.ബി. ശ്രീനിവാസന്‍.ചിത്രം സംവിധാനം ചെയ്തത് കെ എസ് ആന്റണിയാണ്.കാല്പ്പാടുകള്‍ക്ക്  ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്ന പ്രാദേശികഭാഷാചിത്രത്തിനുള്ള കേന്ദ്രസര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.

‘ഒരു ജാതി ഒരു മതം ഒരു ദൈവം’, ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നീ ശ്രീനാരായണഗുരുവിന്‍റെ വചനങ്ങളാണ് കാല്‍പ്പാടുകള്‍ എന്ന രാമന്‍ നമ്പിയത്തിന്‍റെ ചലച്ചിത്രത്തിനു ആധാരമായത് . പില്‍ക്കാലത്ത്‌ ആ വചനങ്ങള്‍ക്കനുസൃതമായി യേശുദാസ് തന്റെ ജീവിതം മാറ്റിയെഴുതിയത് രാമന്‍ നമ്പിയത്തിനോടുള്ള ആദരവായി മാറി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുദാസ് തന്നെ സിനിമയിലെyesudas three agesത്തിച്ച നിര്‍മ്മാതാവിനെ തിരക്കി പാലക്കാടെത്തിയത് വാര്‍ത്തയായിരുന്നു. സിനിമയുടെ പരാജയത്തെ തുടര്‍ന്ന്‍ നിര്‍ധനനായി മാറിയ രാമന്‍ നമ്പിയത്ത് ഒരു കര്‍ഷകനായി പാലാക്കാട് ആരോരുമറിയാതെ ജീവിച്ചു വരികയായിരുന്നു.കാല്‍പ്പാടുകളുടെ മുറിപ്പാടുകള്‍-എന്ന പേരിലെഴുതിയ ആത്മകഥയില്‍ നമ്പിയത്ത് ‘കാല്‍പ്പാടുകള്‍’ നല്‍കിയ കയ്‌പേറിയ അനുഭവങ്ങല്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹം അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

INDIANEWS24

Leave a Reply