728-pixel-x-90-2-learn
728-pixel-x-90
<< >>

യെ​​​മ​​​നി​​​ലെ ഹൊ​​​ദെ​​​യ്ദ​ വിമാനത്താവളം സഖ്യസേനയും യെമന്‍ സൈന്യവും ചേര്‍ന്ന് തിരിച്ചു പിടിച്ചു

സ​​​ന: നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന യെ​​​മ​​​നി​​​ലേ​​​ക്ക് മ​​​രു​​​ന്നും ഭ​​​ക്ഷ​​​ണ​​​വും എ​​​ത്തു​​​ന്ന​​​ ഹൊ​​​ദെ​​​യ്ദ തു​​​റ​​​മുഖം സ്ഥിതിചെയ്യുന്ന  ഹൊ​​​ദെ​​​യ്ദ​​​ നഗരത്തിലെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഹൂതി  വി​​​മ​​​ത​​​രി​​​ൽ​​​നി​​​ന്ന് പിടിച്ചെടുത്തു.​​​ നാ​​ലു​​ദി​​വ​​സ​​മാ​​യി ന​​ട​​ക്കു​​ന്ന പോരാ ട്ടത്തി​നൊടുവിലാണ് സൗദി- യു  എ ​ഇ സ​​​ഖ്യ​​​ക​​​ക്ഷി സേ​​​ന​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ ഹാ​​ദി ഭ​​ര​​ണ​​കൂ​​ട​​ത്തിന്റെ  സൈനികര്‍ വിമാനത്താവളം തിരിച്ചു പിടിച്ചത്. ഇതിനിടെ  280 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.ഹൊ​​​ദെ​​​യ്ദ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ഏ​​​ത് ആ​​​ക്ര​​​മ​​​ണ​​​വും വ​​​ലി​​​യ​​​തോ​​​തി​​​ൽ ജീ​​​വ​​​ന​​​ഹാ​​​നി​​​ക്കി​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്താ​​​വ​​​ളം പിടിച്ചെടുത്ത സേ​​​ന, കു​​​ഴി​​​ബോം​​​ബു​​​ക​​​ൾ​​​ക്കും മ​​​റ്റു​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ​​​ഇറാ​​​നി​​​ലെ ഷി​​​യാ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഹൗ​​​തി വി​​​മ​​​ത​​​ർ യെ​​​മ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന​​​ത്. യെ​​​മ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ സൗ​​​ദി​​​യും യു​​​എ​​​ഇ​​​യും രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​സേ​​​ന​​​യ്ക്കു​​​ണ്ട്.

നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി തുടരുന്ന  ആ​​​ഭ്യ​​​ന്ത​​​ര​​​യുദ്ധം യെമനെ ദശകങ്ങള്‍ പിന്നോട്ടടിച്ചിരിക്കുകയാണ്. ര​​​ണ്ടേ​​​കാ​​​ൽ​​​ക്കോ​​​ടി യെ​​​മ​​​നി​​​ക​​​ൾ യു​​​എ​​​ൻ തുടങ്ങിയ സംഘടനകളുടെയും ചില സുഹൃദ് രാജ്യങ്ങളുടെയും സഹായത്താലാണ് ക​​ഴി​​യു​​ന്ന​​ത്. ഇ​​​തി​​​ൽ 84 ല​​​ക്ഷം പേ​​​ർ പ​​​ട്ടി​​​ണി​​​യു​​​ടെ വ​​​ക്കി​​​ലു​​​മാ​​​ണ്.എത്രയും വേഗം ഈ ആഭ്യന്തരയുദ്ധത്തിനു ശമനമുണ്ടാകാനാണ് സഖ്യ കക്ഷി സേന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.YEMEN-CONFLICT hudaydaaa

INDIANEWS24 INTERNATIONAL DESK

Leave a Reply